TRENDING:

Pathaan | അടിച്ചു മോനെ! 1000 കോടി ക്ലബ്ബിൽ ഷാരൂഖ് ഖാന്റെ 'പത്താൻ'

Last Updated:

സിനിമ റിലീസ് ചെയ്ത് കേവലം 27 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് നേട്ടം എന്നതും ശ്രദ്ധേയം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു പാട്ടിലെ വേഷവിധാനത്തെ ചൊല്ലി ഒട്ടേറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ ഷാരൂഖ് ഖാൻ- ദീപിക പദുകോൺ ചിത്രം ‘പത്താൻ’ വേൾഡ്വൈഡ് ബോക്സ് ഓഫീസിൽ നിന്നും 1000 കോടി കളക്ഷൻ നേടി. ബോക്സ് ഓഫീസ് വേൾഡ്വൈഡ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ചിത്രം നാട്ടിൽ നിന്നും മാത്രം നേടിയത് 623 കോടിയാണ്. വിദേശരാജ്യങ്ങളിലെ സ്‌ക്രീനിങ്ങിൽ നിന്നും നേടിയ വരുമാനം 377 കോടിയും. ആമിർ ഖാൻ ചിത്രം ദങ്കലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന അടുത്ത ബോളിവുഡ് ചിത്രമാണ് കിങ് ഖാൻ നായകനായ ‘പത്താൻ’ എന്ന് ഓർമ്മപ്പെടുത്തട്ടെ.
advertisement

ആരാധകർ ഉൾപ്പടെ നിരവധിപ്പേരാണ് ഷാരൂഖ് ഖാനെ അഭിനന്ദിക്കാൻ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്. സിനിമ റിലീസ് ചെയ്ത് കേവലം 27 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് നേട്ടം എന്നതും ശ്രദ്ധേയം.

Also read: Deepika Padukone | ദേണ്ടെ വീണ്ടും കാവി; ‘പത്താൻ’ വിവാദത്തിനു ശേഷം കാവി പുതച്ച് ദീപിക പദുക്കോൺ

ട്വിറ്ററിൽ ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. ‘Pathaan 1000 cr World Wide’ എന്ന ടാഗ് ട്വിറ്ററിൽ തരംഗം തീർത്ത് മുന്നേറുന്നു. വിവാദം മാറ്റിനിർത്തിയാൽ, വലിയ പ്രൊമോഷൻ ഏതുമില്ലാതെയാണ് ഷാരൂഖ് ഖാൻ ചിത്രം ഇത്ര വലിയ നേട്ടം കൈവരിച്ചത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

advertisement

‘ദംഗൽ’, പത്താൻ’ സിനിമകൾ കഴിഞ്ഞാൽ, രാജമൗലിയുടെ പ്രഭാസ് ചിത്രം ‘ബാഹുബലി രണ്ടാം ഭാഗം’, RRR, യഷിന്റെ KGF ചാപ്റ്റർ 2 എന്നിവയാണ് 1000 കോടി ക്ലബ്ബിലെ മറ്റു സിനിമകൾ.

advertisement

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ സിനിമയിൽ ജോൺ എബ്രഹാം, അശുതോഷ് റാണ, ഡിംപിൾ കപാഡിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സ്‌പൈ ത്രില്ലർ ചിത്രത്തിൽ ജിം കാലിന്റെ (ജോൺ എബ്രഹാം) നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ഔട്ട്‌ഫിറ്റ് എക്‌സിന്റെ പദ്ധതി തടയാൻ നിയോഗിക്കപ്പെട്ട റോ ഏജന്റ് പത്താന്റെ (ഷാരൂഖ് ഖാൻ) ജീവിതമാണ് പ്രതിപാദ്യം. ജനുവരി 25നാണ് ‘പത്താൻ’ ലോകമെമ്പാടും റിലീസ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shah Rukh Khan movie ‘Pathaan’ enters 1000 crore club. This fete has been achieved from its collection worldwide. The movie follows Dangal to be the second Bollywood movie to have achieved the mark

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pathaan | അടിച്ചു മോനെ! 1000 കോടി ക്ലബ്ബിൽ ഷാരൂഖ് ഖാന്റെ 'പത്താൻ'
Open in App
Home
Video
Impact Shorts
Web Stories