Deepika Padukone | ദേണ്ടെ വീണ്ടും കാവി; 'പത്താൻ' വിവാദത്തിനു ശേഷം കാവി പുതച്ച് ദീപിക പദുക്കോൺ

Last Updated:
കാവി വിവാദത്തിനു ശേഷം ദീപികയുടെ കാവി വേഷം വീണ്ടും ശ്രദ്ധനേടുന്നു
1/6
 ഒരു നടി ബിക്കിനി ഇട്ടാൽ രാജ്യം മുഴുവൻ ഇളകിമറിയുന്ന  വിഷയമാണോ എന്ന് പലരും ശങ്കിച്ച സംഭവമാണ് ദീപിക പദുക്കോണിന്റെ (Deepika Padukone) ബിക്കിനി വിവാദം. ഷാരൂഖ് ചിത്രം 'പത്താനിൽ' (Pathaan) ബേഷരം രംഗ് എന്ന ഗാനരംഗത്തിനു വേണ്ടി സ്‌പെയിനിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിൽ ദീപിക കാവി നിറമുള്ള ബിക്കിനി അണിഞ്ഞ് ആടിപ്പാടിയത് സൃഷ്‌ടിച്ച പുകിൽ ചെറുതല്ല. എന്നാൽ വീണ്ടും കവിക്കുള്ളിൽ കയറിയിരിക്കുകയാണ് താരം

advertisement
2/6
 വിമാനത്തിലെ ഇക്കോണമി ക്‌ളാസിൽ യാത്ര ചെയ്ത വാർത്തയ്ക്കു പിന്നാലെ നടിയെ കഴിഞ്ഞ ദിവസം രാത്രി മുംബൈ എയർപോർട്ടിൽ പാപ്പരാസികൾ ക്യാമറയിലൊതുക്കി. ചിരിച്ചുകൊണ്ട് അവർ ക്യാമറകളെ നോക്കി. എയർപോർട്ട് ഫാഷന് മറ്റൊരു മുഖം നൽകുന്നതായിരുന്നു അവരുടെ ഓറഞ്ച് ട്രെഞ്ച്കോട്ട് (തുടർന്ന് വായിക്കുക)

3/6
 പച്ച നിറത്തിലെ സ്വെറ്റ്‌ ഷർട്ടും, അതേ നിറത്തിലെ ട്രൗസറുമായിരുന്നു വേഷം. ഇതിനു മുകളിലാണ് കാവി നിറത്തിലെ ട്രെഞ്ച്കോട്ട്. തലമുടി അലസമായി അഴിച്ചിട്ടിരുന്നു. സൺഗ്ലാസും വെള്ള നിറത്തിലെ ഷൂസും ചേർന്നാൽ ലുക്ക് പൂർണം

4/6
 ഫ്‌ളൈറ്റിലെ ഇക്കോണമി ക്‌ളാസ് യാത്രയ്ക്ക് പുറമെ, ലോസ് ഏഞ്ചലസിൽ ഒരു ആരാധകനൊപ്പം സെൽഫിക്കായി ദീപിക പോസ് ചെയ്തു. ഈ ചിത്രം ആരാധകൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെയും കാവി നിറത്തിലെ ഒരു കോട്ട് ദീപിക ധരിച്ചതായി കാണാം

5/6
 ദീപിക പദുക്കോൺ 'ഫൈറ്റർ' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുക. ഹൃത്വിക് റോഷനാണ് നായകൻ. അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരെയാണ് മറ്റു വേഷങ്ങളിൽ കാണുക. ചിത്രം 2024 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും

6/6
 അമിതാഭ് ബച്ചനൊപ്പം പ്രഭാസിന്റെ പ്രൊജക്റ്റ് കെയുടെ ഭാഗമാണ് ദീപിക. സിനിമയുടെ റിലീസ് തീയതിയ്‌ക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നിരുന്നു. ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനിലും അവർ ഒരു അതിഥി വേഷം ചെയ്യും

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണം: മദ്രാസ് ഹൈക്കോടതി

  • ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കി സംരക്ഷണം ഉറപ്പാക്കണം.

  • ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ നിയമപരമായ സംരക്ഷണത്തിന്റെ അഭാവം മൂലം മാനസികമായി ബാധിക്കുന്നു.

  • വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ വഞ്ചിച്ചാല്‍ പുരുഷന്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും.

View All
advertisement