TRENDING:

വ്യാപാരികൾ തടഞ്ഞു; കട്ടപ്പനയിൽ ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി

Last Updated:

ഷൂട്ടിങ്ങിനു നഗരസഭയുടെ മുൻ‌കൂർ അനുമതി നിലനിൽക്കെയാണ്, വ്യാപാരം തടസപ്പെടും എന്ന പേരിൽ വ്യാപാരികൾ ഇടപെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനാവുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണം നടന്ന കട്ടപ്പന മാർക്കറ്റിൽ വ്യാപാരികളുടെ ഇടപെടലിനെ തുടർന്ന് തടസപ്പെട്ടു. കേരള വ്യാപാരി സമിതി എന്ന ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് ഇടപെട്ടത്. ഷൂട്ടിങ്ങിനു നഗരസഭയുടെ മുൻ‌കൂർ അനുമതി നിലനിൽക്കെയാണ്, വ്യാപാരം തടസപ്പെടും എന്ന പേരിൽ സംഘട്ടന രംഗം ചിത്രീകരിക്കവേ ഇവർ ഇടപെട്ടത്.
ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ
advertisement

Also read: ദേവരകൊണ്ടക്ക് ശേഷം സമാന്തയുടെ നായകനാവുന്ന തെലുങ്ക് നടൻ; ആരാണ് സിദ്ദു ജോനലഗഡ?

പച്ചക്കറി ചന്തയ്ക്കുള്ളിൽ ഷൂട്ടിംഗ് നടത്താൻ ചലച്ചിത്ര പ്രവർത്തകർ നേരത്തെകണ്ട് നഗരസഭയുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണത്തിനായി യൂണിറ്റ് അംഗങ്ങളും അഭിനേതാക്കളും എത്തിയതും 30,000 രൂപ ആവശ്യപ്പെട്ട് വ്യാപാരികൾ തടസം സൃഷ്‌ടിച്ചു എന്നാണ് റിപ്പോർട്ട്. ഷൂട്ടിംഗ് മുടങ്ങിയാലത്തെ നഷ്‌ടം കണക്കിലെടുത്ത് പണം നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ പണം കച്ചവടക്കാർക്കിടയിൽ വീതിച്ചു നൽകിയത്രെ. ചലച്ചിത്ര പ്രവർത്തകരിൽ നിന്നും പണം ഈടാക്കിയ വിഷയം അന്വേഷിക്കും എന്ന് നഗരസഭാ അധ്യക്ഷ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The filming of the Dhyan Sreenivasan movie was disrupted by unprecedented disputes between market vendors and the film team. Later, the dispute was resolved by caving in to the traders’ demand and paying them money

മലയാളം വാർത്തകൾ/ വാർത്ത/Film/
വ്യാപാരികൾ തടഞ്ഞു; കട്ടപ്പനയിൽ ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി
Open in App
Home
Video
Impact Shorts
Web Stories