ദേവരകൊണ്ടക്ക് ശേഷം സമാന്തയുടെ നായകനാവുന്ന തെലുങ്ക് നടൻ; ആരാണ് സിദ്ദു ജോനലഗഡ?
- Published by:user_57
- news18-malayalam
Last Updated:
സമാന്ത റൂത്ത് പ്രഭുവിന്റെ നായകനാവുന്ന തെലുങ്ക് നടൻ
‘ശാകുന്തളം’ എന്ന ചിത്രത്തിന് ശേഷം, സാമന്ത റൂത്ത് പ്രഭു തെലുങ്ക് നടൻ സിദ്ധു ജോനലഗഡയ്‌ക്കൊപ്പം അടുത്ത സിനിമയിൽ വേഷമിടും എന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന റൊമാന്റിക് ചിത്രത്തിലെ അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ആരാധകർ.
സംവിധായകൻ വിമൽ കൃഷ്ണയുടെ മ്യൂസിക്കൽ റോം-കോം ചിത്രം ഡിജെ ടില്ലുവിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സിദ്ധു ജോനലഗഡയുടെ ജനപ്രീതി ഉയർന്നു. സമാന്തയുടെ മികച്ച അഭിനയ വൈദഗ്ധ്യവും സിദ്ധുവിന്റെ ആകർഷണവും ചിത്രത്തിന് മുതൽക്കൂട്ടാകും എന്ന് കരുതുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് നിർമ്മാതാവ് രാം തല്ലൂരിയുടെ നേതൃത്വത്തിൽ നിർമിക്കപ്പെടാൻ സാധ്യതയുണ്ട്. സിയസാറ്റിലെ റിപ്പോർട്ട് പ്രകാരം സംവിധായിക നന്ദിനി റെഡ്ഡി സിനിമയുടെ ഭാഗമാണ്. ഈ ഈ പ്രോജക്റ്റ് സമാന്ത റൂത്ത് പ്രഭുവിന്റെയും നന്ദിനി റെഡ്ഡിയുടെയും മൂന്നാമത്തെ സഹകരണമാകും. ബാക്കിയുള്ള അഭിനേതാക്കളുടെ വിവരമോ, കഥയുടെ വിശദാംശങ്ങളോ ഇതുവരെ അറിവായിട്ടില്ല. നിർമ്മാതാക്കൾ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സമാന്തയോ സിദ്ധുവോ വാർത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
advertisement
advertisement
സമാന്ത റൂത്ത് പ്രഭുവിന്റെതായി നിരവധി ചിത്രങ്ങൾ അണിനിരക്കുന്നുണ്ട്. ‘ദി ഫാമിലി മാൻ: സീസൺ 2’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം വരുൺ ധവാനൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിറ്റഡലിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ അപ്‌ഡേറ്റുകളിൽ ചിലത് കഠിനമായ അഭിനയ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ അമിതമായ വർക്ക്ഔട്ട് ചെയ്യുന്നതാണ്.
ഇതുകൂടാതെ, സെപ്റ്റംബറിൽ റിലീസാകുന്ന ശിവ നിർവാണയുടെ റൊമാന്റിക്-കോമഡി കുഷിയിൽ വിജയ് ദേവരകൊണ്ടക്കൊപ്പം അവർ ബിഗ് സ്‌ക്രീനിലെത്തും. ഇന്ത്യൻ എഴുത്തുകാരനായ ടൈമേരി എൻ. മുരാരിയുടെ ദി ‘അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്’ എന്ന പേരിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ അവലംബമായ ചെന്നൈ സ്റ്റോറിയും വരാനുണ്ട്.
advertisement
സിദ്ധു ജോനലഗഡയുടെ കാര്യത്തിൽ, തില്ലു സ്‌ക്വയർ എന്ന് പേരിട്ടിരിക്കുന്ന തുടർചിത്രത്തിൽ ഡിജെ തില്ലുവിന്റെ വേഷം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതുകൂടാതെ, കങ്കണ റണൗത്തിന്റെ ക്വീനിന്റെ തെലുങ്ക് പതിപ്പായ പ്രശാന്ത് വർമ്മയുടെ ‘ദിസ് ഈസ് മഹാലക്ഷ്മിയിൽ’ തമന്ന ഭാട്ടിയ, ഷിബാനി ദണ്ഡേക്കർ എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാം. തല്ലുമാലയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത റീമേക്കിലും അദ്ദേഹം അഭിനയിക്കാൻ ഒരുങ്ങുകയാണ്.
Summary: Samantha Ruth Prabhu to be paired with Siddhu Jonnalagadda in new movie. Siddhu Jonnalagadda shot to fame with his role in the movie DJ Tillu. The actor may play lead in the remake of Malayalam movie Thallumala
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2023 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ദേവരകൊണ്ടക്ക് ശേഷം സമാന്തയുടെ നായകനാവുന്ന തെലുങ്ക് നടൻ; ആരാണ് സിദ്ദു ജോനലഗഡ?