TRENDING:

ശ്വേതാ മേനോനൊപ്പം പുതുമുഖം ഐശ്വര്യ അനില; അനീതിക്കെതിരെ പോരാടുന്ന പെണ്ണിന്റെ കഥയുമായി 'അലിന്റ'

Last Updated:

മെയ്‌ ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്വേതാ മേനോനും പുതുമുഖം ഐശ്വര്യ അനിലയും പ്രധാനകഥാപാത്രങ്ങളാവുന്ന ചിത്രം ‘അലിന്റ’ ഉടൻ ചിത്രീകരണമാരംഭിക്കും. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് രതീഷ് കല്യാൺ സംവിധാനം ചെയ്യുന്ന ‘അലിന്റ’യുടെ ടൈറ്റിൽലുക്ക് പോസ്റ്റർ ലോഞ്ച് നടന്നു. മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളും ടെക്‌നിഷ്യന്മാരും ചേർന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടൈറ്റിൽ ലുക്ക്‌ പങ്കുവെച്ചത്.
advertisement

അനീതിക്കെതിരെ പോരാടുന്ന ഒരു പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം ഐശ്വര്യ അനില ടൈറ്റിൽ കഥാപാത്രമാവും. മെയ്‌ ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ഇടുക്കിയും സമീപ പ്രദേശങ്ങളുമാണ്. ജംഷീർ ആണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ. കൈതപ്രം, ഗിരീഷ് അംബ്ര എന്നിവരുടെ വരികൾക്ക് ശ്രീജിത്ത്‌ റാം സംഗീതം നൽകുന്നു.

Also read: Samadhana Pusthakam | കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്; ‘സമാധാന പുസ്തകം’ ആലുവയിൽ ആരംഭിച്ചു

advertisement

ഐശ്വര്യയെ കൂടാതെ ശ്വേത മേനോൻ, എൽദോ രാജു, ജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ജയപാലിന്റെ കഥയിൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രതീഷ് കല്യാണും ജിത്തു ജയപാലും ചേർന്നാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്യാമറ: സാംലാൽ പി. തോമസ്, എഡിറ്റർ: കെ.ആർ. രാമശർമൻ, പ്രൊജക്റ്റ്‌ ഡിസൈനർ: അരുൺദേവ് മലപ്പുറം, ആർട്ട്‌: ആദിത്യൻ വലപ്പാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഖാദർ മൊയ്‌ദു, അസോസിയേറ്റ് ഡയറക്ടർ: ഷീന വർഗീസ്, സ്റ്റിൽസ്: രാഹുൽ സൂര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി. ക്രിയേറ്റീവ്സ്, ടൈറ്റിൽ: സജിൻ പിറന്നമണ്ണ്, ക്രിയേറ്റീവ് ഡിസൈൻസ്: മാജിക്‌ മോമെന്റ്സ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഹരീഷ് എ.വി.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്വേതാ മേനോനൊപ്പം പുതുമുഖം ഐശ്വര്യ അനില; അനീതിക്കെതിരെ പോരാടുന്ന പെണ്ണിന്റെ കഥയുമായി 'അലിന്റ'
Open in App
Home
Video
Impact Shorts
Web Stories