Samadhana Pusthakam | കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്; 'സമാധാന പുസ്തകം' ആലുവയിൽ ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
പുതുമുഖങ്ങൾക്കൊപ്പം സിജു വിൽസൻ, പ്രശാന്ത് അലക്സാണ്ടർ, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും
നടൻ കലാഭവൻ ഷാജോണിന്റെ (Kalabhavan Shajohn) മകൻ യോഹൻ, റബീഷ്, ധനുഷ്, ഇർഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാദ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവ സെറ്റിൽമെൻറ് സ്കൂളിൽ ആരംഭിച്ചു. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി, സതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം സിജു വിൽസൻ, പ്രശാന്ത് അലക്സാണ്ടർ, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്ററാണ് സംവിധായകൻ രവീഷ് നാദ്. ജോ & ജോ 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി. ജോസ് സംവിധായകൻ രവീഷ് നാദ്, സി.പി. ശിവൻ എന്നിവർ ചേർന്ന് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
advertisement
ക്യാമറാമാൻ സതീഷ് കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘സമാധാന പുസ്തകം’. സംഗീതം- മണികണ്ഠൻ അയ്യപ്പ, എഡിറ്റിംഗ്- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആംബ്രോ വർഗീസ്, ഷിനൂപ് ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- വിനോദ് പട്ടണക്കാടൻ, മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ- റെനീത്, സക്കീർ, അസിസ്റ്റന്റ് ഡയറക്ടർ-യോഗേഷ് വിഷ്ണു വിസിഗ, ഷോൺ; സ്റ്റിൽസ് – സിനറ്റ് സേവ്യർ, ഡിസൈനിങ് -യെല്ലോ ടൂത്ത്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 21, 2023 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Samadhana Pusthakam | കലാഭവൻ ഷാജോണിന്റെ മകൻ യോഹൻ സിനിമയിലേക്ക്; 'സമാധാന പുസ്തകം' ആലുവയിൽ ആരംഭിച്ചു