എം.ടി.യുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ശ്രീകുമാർ മേനോൻ തയ്യാറായി വന്നിരുന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും സിനിമയുടെ കാര്യത്തിൽ നീക്കുപോക്ക് നടക്കാത്തതിനാൽ എം.ടി. തിരക്കഥ തിരികെ ആവശ്യപ്പെടുകയായിരുന്നു.
ഇന്ദ്രജിത്തിനൊപ്പം പൂർണ്ണിമയുടെ തിരിച്ചുവരവ്
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നല്‍കി നാല് വര്‍ഷമാകുമ്പോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. കേസ് കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം തിരക്കഥയിൽ ചിത്രം നിർമ്മിക്കാൻ ആയിരുന്നു പ്ലാൻ. എന്നാൽ പരസ്യ ചിത്ര മേഖലയിൽ നിന്നു സിനിമ സംവിധാന രംഗത്തു വന്ന ശ്രീകുമാർ തൻ്റെ ആദ്യ ചിത്രമായ ഒടിയന്റെ ചിത്രീകരണവുമായി ഏർപ്പെടുകയും, മഹാഭാരതം കഥ കൊണ്ടുള്ള ചിത്രം പ്രാരംഭ നടപടികൾ പോലും തുടങ്ങി വയ്ക്കാത്ത അവസ്ഥയിലുമായി. വിവാദങ്ങൾ കത്തി പടരവെ, താൻ മഹാഭാരതം അധികരിച്ചു ഒരു ചിത്രം നിർമ്മിക്കും എന്ന് ബി.ആർ. ഷെട്ടി ഉറച്ചു തന്നെ നിന്നു. എന്നാൽ ഇനി അത്തരം ഒരു ചിത്രം ഒരുങ്ങിയാൽ സംവിധായകൻ ശ്രീകുമാറിന് പകരം മറ്റൊരാൾ ആവും എന്നതിന് സൂചന കൂടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
advertisement
