മലയാളത്തിന്‍റെ സൂപ്പർ താരങ്ങൾ ഒന്നിച്ചുള്ള ഒരു അപൂർവ്വ 'നിമിഷ'ത്തിന്‍റെ ചിത്രമാണ് നടൻ അജുവർഗ്ഗീസ് പങ്കു വച്ചത്.
അഭിനയ വിസ്മയത്തിന്‍റെ ആദ്യ സംവിധാന സംരഭത്തിന് ആശംസ അറിയിച്ച് സിനിമാ ലോകത്തെ പല പ്രമുഖരും രംഗത്തെത്തെയിരുന്നു. അമിതാഭ് ബച്ചൻ, സുരേഷ് ഗോപി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങി നിരവധി പേരാണ് മോഹൻ ലാലിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. മഹാനായ മോഹൻലാലിന് തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബാരോസിന്' എല്ലാവിധ ആശംസയും' എന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.
'അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, അദ്ദേഹത്തിന് പാട്ടു പാടാൻ കഴിയും, അദ്ദേഹത്തിന് ശരീരം നന്നായി ചലിപ്പിക്കാനും അദ്ദേഹത്തിന്റെ കഴിവുകളെ സമ്പന്നമാക്കാൻ എന്തു ചെയ്യാനും കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാവിധ ആശംസകളും വിജയം മാത്രവും നേരുന്നു. ബാറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും പ്രത്യേകിച്ച് ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് ശിവൻ എന്നിവർക്കും എല്ലാവിധ ആശംസകളും നേരുന്നു' - ആശംസ അറിയിച്ച് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രി - പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.