TRENDING:

Udal teaser | ഇന്ദ്രൻസിന്റെ ഭാവതീവ്രത നിറഞ്ഞ രംഗങ്ങളുമായി 'ഉടൽ'; ടീസർ ചർച്ചയാവുന്നു

Last Updated:

ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും. ടീസർ ശ്രദ്ധനേടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം കൂടി സമ്മാനിക്കാൻ തയ്യാറാവുന്ന ചിത്രം എന്ന സൂചനയുമായി 'ഉടൽ' ടീസർ (Udal movie teaser). നടൻ ഇന്ദ്രൻസിന്റെ (actor Indrans) ഭാവപ്രകടനമാണ് ഈ ടീസറിന്റെ പ്രധാന ആകർഷണം. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ ഈ ടീസർ ശ്രദ്ധനേടിക്കഴിഞ്ഞു എന്നതും ശ്രദ്ധേയം.
ടീസറിലെ ദൃശ്യം
ടീസറിലെ ദൃശ്യം
advertisement

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയാം. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിൽ കൂടി പുറത്തു വന്ന ടീസർ, അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.

advertisement

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെയ് മാസം ഇരുപതിന്‌ ആണ് ഈ ചിത്രം തിയെറ്ററുകളിൽ എത്തുന്നത്. സഹനിർമ്മാതാക്കൾ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മേയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടൽ' തിയെറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. പി.ആർ.ഒ. - ആതിര ദിൽജിത്ത്.

advertisement

ഇനി വരാനിരിക്കുന്ന ഒരുപിടി ചിത്രങ്ങളിൽ ഇന്ദ്രൻസ് വേറിട്ട വേഷങ്ങൾ ചെയ്യുന്നുണ്ട്. 'ഗില' സിനിമയിൽ ബോഡിബിൽഡറുടെ വിഷമവും ഇന്ദ്രൻസ് അവതരിപ്പിക്കുക.

'ഗില ഐലൻഡ്' എന്ന സാങ്കല്പികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന 'ഗില'  ടെക്നോ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളും പറയുന്ന സിനിമയിൽ പ്രണയത്തിനും ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Udal, the latest movie starring Indrans has released its teaser, which is noteworthy for the performance of the actor. What seems to be a family movie with thriller elements shows Indrans playing the role of a dubious character, who supposedly have a role in steering the plot ahead

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Udal teaser | ഇന്ദ്രൻസിന്റെ ഭാവതീവ്രത നിറഞ്ഞ രംഗങ്ങളുമായി 'ഉടൽ'; ടീസർ ചർച്ചയാവുന്നു
Open in App
Home
Video
Impact Shorts
Web Stories