TRENDING:

Telugu cinema | സിനിമാ പ്രതിസന്ധി; ഓഗസ്റ്റ് 1 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തെലുങ്ക് നിർമ്മാതാക്കൾ

Last Updated:

കടുത്ത തീരുമാനങ്ങളുമായി തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓഗസ്റ്റ് 1 മുതൽ സിനിമാ ഷൂട്ടിംഗ് നിർത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ (Telugu film producers) അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്റ്റീവ് തെലുങ്ക് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് (എടിപിജി) ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവ പ്രകാരം, അടുത്ത കാലത്ത്ത്തായി സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന വരുമാനവും ചെലവും സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനമെന്ന് അവർ പരാമർശിച്ചു.
തെലുങ്ക് സിനിമ
തെലുങ്ക് സിനിമ
advertisement

“കോവിഡ് പാൻഡെമിക്കിന് ശേഷം മാറിക്കൊണ്ടിരിക്കുന്ന വരുമാന സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന ചെലവുകളും, സിനിമാ നിർമ്മാതാക്കളുടെ ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നത് നിർമ്മാതാക്കൾക്ക് പ്രധാനമാണ്. നമ്മുടെ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തേണ്ടതും ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ സിനിമകൾ റിലീസ് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ, ഗിൽഡിലെ എല്ലാ പ്രൊഡ്യൂസർ അംഗങ്ങളും 2022 ഓഗസ്റ്റ് 1 മുതൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ സ്വമേധയാ തീരുമാനിച്ചു. പ്രായോഗികമായ തീരുമാനങ്ങൾ കണ്ടെത്തുന്നതുവരെ ചർച്ചകൾ തുടരും," പ്രസ്താവനയിൽ പറയുന്നു.

advertisement

എന്നാൽ ഏതൊക്കെ പ്രൊഡക്ഷൻ ഹൗസുകളാണ് ഈ തീരുമാനം പിന്തുടരുകയെന്നും ഏതൊക്കെ സിനിമകളുടെ ചിത്രീകരണത്തെ ഇത് ബാധിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

advertisement

പിങ്ക് വില്ല റിപ്പോർട്ട് ചെയ്തതുപോലെ, തിയെറ്ററിൽ റിലീസ് ചെയ്തതിന് ശേഷം OTT പ്ലാറ്റ്‌ഫോമിൽ ഒരു സിനിമയും റിലീസ് ചെയ്യേണ്ടതില്ലെന്നും, 10 ആഴ്‌ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രം റിലീസ് ചെയ്യാനും ചലച്ചിത്ര നിർമ്മാതാക്കൾ തീരുമാനിച്ചു. വരുമാന നഷ്ടം ഒഴിവാക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

"RRR, KGF-2 പോലുള്ള ഒന്നോ രണ്ടോ ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഒഴികെയുള്ള തിയേറ്റർ വരുമാനം 20% എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. കോവിഡ് ആഘാതത്തിൽ തകർന്ന വ്യവസായത്തെ ഇത് സാരമായി ബാധിച്ചു. അത്തരമൊരു സാഹചര്യത്തിൽ വ്യവസായത്തിന്റെ സുസ്ഥിരതയെക്കുറിച്ച് എല്ലാവരും ഇപ്പോൾ ആശങ്കാകുലരാണ്, ”ഒരു സിനിമാ നിർമ്മാതാവ് 2022ന്റെ തുടക്കത്തിൽ പിടിഐയോട് പറഞ്ഞിരുന്നു.

advertisement

തെലുങ്ക് സിനിമാ വ്യവസായം സമീപകാലത്ത് നിരവധി ബ്ലോക്ക്ബസ്റ്ററുകൾ നൽകിയിട്ടുണ്ട്. രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും RRR, അല്ലു അർജുന്റെ 'പുഷ്പ: ദി റൈസ്' തുടങ്ങിയ സിനിമകൾ എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ബോക്സ് ഓഫീസിലെ സകല റെക്കോർഡുകളും തകർക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Telugu film producers have decided to give film production works a halt following crisis in revenue. A collective forum has decided to stop all works starting August 1 to tide over the issue

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Telugu cinema | സിനിമാ പ്രതിസന്ധി; ഓഗസ്റ്റ് 1 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തെലുങ്ക് നിർമ്മാതാക്കൾ
Open in App
Home
Video
Impact Shorts
Web Stories