ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താം. ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്യൂ സമ്പ്രദായം ഒഴിവാക്കുന്നു
advertisement
അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ റിസര്‍വേഷന്‍ കഴിഞ്ഞുള്ള ടിക്കറ്റുകള്‍ക്കായുള്ള ക്യൂ സമ്പ്രദായം ഇക്കുറി ഒഴിവാകും. തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് കൂപ്പണ്‍ ഏര്‍പ്പെടുത്തുന്നതു വഴിയാണ് ക്യൂ ഒഴിവാകുന്നത്. സിനിമകളുടെ പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അതത് തിയേറ്ററുകളില്‍ കൂപ്പണ്‍ വിതരണം ചെയ്യും. മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
