TRENDING:

Tovino Thomas | 25 കോടി, 75 ദിവസം; വമ്പൻ ക്യാൻവാസിൽ ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും'

Last Updated:

സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാപ്പയുടെ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ടൊവിനോ തോമസാണ് (Tovino Thomas) നായകൻ.
അന്വേഷിപ്പിൻ കണ്ടെത്തും
അന്വേഷിപ്പിൻ കണ്ടെത്തും
advertisement

മാർച്ച് ആറ് തിങ്കളാഴ്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. കെ.വി.കുര്യാക്കോസ് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി.

സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ, സന്തോഷ് വർമ്മ, എന്നിവർ പങ്കെടുത്തു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

advertisement

എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തിന്റെ ലുക്കിൽ ആണ് ടൊവിനോ എത്തിയത്. എഴുപതോളം അഭിനേതാക്കളെ അണിനിരത്തി എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണവും അതിനുള്ള സന്നാഹങ്ങളുമായി 25 കോടിയോളം മുതൽമുടക്കിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കടുവയ്ക്കു ശേഷം ജിനു വി. എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രം ഇതാണ്.

Also read: ‘ഇതിഹാസകരമായ അനുഭവം’ അജയന്‍റെ രണ്ടാം മോഷണത്തെ കുറിച്ച് വാചാലനായി ടോവിനോ തോമസ്

സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. യുവത്വത്തിന്റെ പ്രസരിപ്പും, ചടുലതയും, തുടക്കക്കാരന്റെ തിമിർപ്പുമുള്ള എസ്.ഐ. ആനന്ദിന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കി ഒരു ക്ലീൻ എന്റെർടൈനറായിട്ടാണ് ഈ ചിത്രത്തെ ഡാർവിൻ കുര്യാക്കോസ് അവതരിപ്പിക്കുന്നത്.

advertisement

സംഘർഷങ്ങളും, സംഘട്ടനങ്ങളും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ ചിത്രത്തെ പ്രേഷകരുമായി ഏറെ ബന്ധപ്പെടുത്തുന്നു. പൂർണ്ണമായും ത്രില്ലർ – ഇൻവെസ്റ്റിഗേറ്റീവ് ജോണറിലാണ് കഥാ പുരോഗതി.

സിദിഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന അഭിനേതാക്കളാണ്. രണ്ടു നായികമാർ പുതുമുഖങ്ങളാണ്. രണ്ടു ഷെഡ്യുളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രത്തിലെ മറ്റഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.

സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കും. സന്തോഷ് വർമ്മയുടേതാണ് വരികൾ.

ഗൗതം ശങ്കർ (തങ്കം ഫെയിം) ചായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് – സൈജു ശ്രീധർ, കലാ സംവിധാനം – ദിലീപ് നാഥ്, മേക്കപ്പ് – സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്പിയൂർ,

advertisement

പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ.

കോട്ടയം, തൊട്ടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tovino Thomas movie Anweshippin Kandethum starts rolling. The movie is made on a big budget

മലയാളം വാർത്തകൾ/ വാർത്ത/Film/
Tovino Thomas | 25 കോടി, 75 ദിവസം; വമ്പൻ ക്യാൻവാസിൽ ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും'
Open in App
Home
Video
Impact Shorts
Web Stories