സംവിധാനം ചെയ്യുന്ന ‘നടികർതിലകം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ് & മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് നിർമാണം.
കലാപരമായും സാമ്പത്തികവുമായ വിജയം നേടിയ ‘ഡ്രൈവിംഗ് ലൈസൻസിനു’ ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്ത ലൊക്കേഷനുകളിലായി 120 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നടക്കുക. 40 കോടിയോളമാണ് ബജറ്റ്. സമീപകാലത്തെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികർതിലകം’.
advertisement
‘പുഷ്പ’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കൾ കൂടിയായ മൈത്രിമൂവി മേക്കേഴ്സിൻ്റെ സഹകരണം ഒരു പാൻ ഇന്ത്യൻ സിനിമ എന്നനിലയിലേക്ക് ചിത്രത്തെ ഉയർത്തുന്നു. മൂന്നു വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന അജയൻ്റെ രണ്ടാം മോഷണം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ വമ്പൻ ചിത്രങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ടൊവിനോ ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്.
Also read: Pendulum | ‘പെൻഡുലം’ സ്‌ക്രീനിൽ കാണാൻ സമയമാകുന്നു; വിജയ് ബാബു ചിത്രത്തിന്റെ റിലീസ് തിയതി
വീണാ നന്ദകുമാർ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലിദ് റഹ്മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത് കുമാർ, (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.
സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് അവതരണം. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിനയമേഖലയിൽ കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി സൂപ്പർ താരപദവിയിൽ നിൽക്കുന്ന ഡേവിഡ് പടിക്കലിൻ്റെ അഭിനയ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേനുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. നർമ്മവും, ഹൃദയഹാരിയായ മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.
രചന – സുവിൻ സോമശേഖരൻ, സംഗീതം- യാക്സൻ ഗ്യാരി പെരേര, നേഹാ നായർ, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് – ആർ.ജി. വയനാടൻ, കോസ്റ്റ്യും ഡിസൈൻ – യെക്താ ബട്ട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, പി.ആർ.ഒ.- വാഴൂർ ജോസ്. ജൂൺ 27ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഹൈദരാബാദ്, മൂന്നാർ, കോവളം, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.