Pendulum | 'പെൻഡുലം' സ്‌ക്രീനിൽ കാണാൻ സമയമാകുന്നു; വിജയ് ബാബു ചിത്രത്തിന്റെ റിലീസ് തിയതി

Last Updated:

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും

വിജയ് ബാബു, അനുമോൾ
വിജയ് ബാബു, അനുമോൾ
വിജയ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ‘പെൻഡുലം’ ജൂൺ 16ന് റിലീസ് ചെയ്യും. 2022 ഡിസംബർ മാസത്തിൽ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെൻഡുലം’ എന്ന സിനിമയിൽ രമേശ് പിഷാരടി, സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ലെെറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.
സംഗീതം- ജീൻ, എഡിറ്റർ- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്, കല- ദുന്‍ധു രാജീവ് രാധ, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ്. ബാബു, അസോസിയേറ്റ് ഡയറക്ടർ- അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ്.ആര്‍., ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണൻ; ഫിനാന്‍സ് കണ്‍ട്രോളർ- രോഹിത് ഐ.എസ്., പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണു ഗോപാല്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Pendulum, the new movie from Vijay Babu is slated for theatre release on June 16, 2023. Vijay Babu, Indrans and Anumol are playing lead roles
മലയാളം വാർത്തകൾ/ വാർത്ത/Film/
Pendulum | 'പെൻഡുലം' സ്‌ക്രീനിൽ കാണാൻ സമയമാകുന്നു; വിജയ് ബാബു ചിത്രത്തിന്റെ റിലീസ് തിയതി
Next Article
advertisement
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത്  ബിജെപിയുടെ  പകപോക്കൽ: എസ്ഡിപിഐ
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത് ബിജെപിയുടെ പകപോക്കൽ: എസ്ഡിപിഐ
  • എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയ നടപടി ബിജെപിയുടെ പകപോക്കലാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

  • ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാനാകില്ലെന്നും എസ്ഡിപിഐ.

  • സ്വതന്ത്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്ന് എസ്ഡിപിഐ.

View All
advertisement