TRENDING:

സിനിമാനടനാവാൻ മോഹവുമായി നടന്ന യുവാവ്; 'ഉണ്ണിക്കുട്ടനും....... അങ്ങനെ സിനിമാക്കാരനായി'

Last Updated:

ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ ജൂലൈ 11 തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ അസ്സോസ്സിയേഷൻ ഹാളിൽ വച്ചു നടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമ എന്നും ഒരു മായാലോകമാണ്. അതിലൊരു ഭാഗമാകാൻ മോഹിക്കാത്തവർ ചുരുക്കം. ഒരു സിനിമാനടനാകുക എന്ന മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. സമൂഹത്തിനു മുന്നിൽ ഇതിനൊരുത്തരം നൽകാൻ കാത്തിരിക്കുന്ന ഉണ്ണിക്കുട്ടൻ എന്ന യുവാവിൻ്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ഉണ്ണിക്കുട്ടനും……. അങ്ങനെ സിനിമാക്കാരനായി’. നവാഗതനായ ഷിബു ഉദയ സൂര്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ന്യൂജൻ സിനിമാസിൻ്റെ ബാനറിൽ മീരാ സ്വാതി നിർമ്മിക്കുന്നു.
ഉണ്ണിക്കുട്ടനും....... അങ്ങനെ സിനിമാക്കാരനായി
ഉണ്ണിക്കുട്ടനും....... അങ്ങനെ സിനിമാക്കാരനായി
advertisement

ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ ജൂലൈ 11 തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ അസ്സോസ്സിയേഷൻ ഹാളിൽ വച്ചു നടന്നു. ലളിതമായി നടന്ന ചടങ്ങിൽ സംവിധായകൻ ഷിബു ഉദയസൂര്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.

കേന്ദ്രകഥാപാത്രമായ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്ന അഹമ്മദ് സിദ്ദിഖ്, നാസർ ലത്തീഫ്, തെസ്നി ഖാൻ, കലാഭവൻ ജിൻ്റോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏറെക്കാലത്തിനു ശേഷമാണ് സിനിമയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ഒരുങ്ങുന്നത്.

Also read: എസ്.പി. ഹരീഷ് മാധവനും, പ്രൊഫസർ നിഷാന്തും; വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുമ്പോൾ

advertisement

നായികാനിർണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, ബിജു സോപാനം, നോബി, ജയൻ ചേർത്തല, ഇടവേള ബാബു, നീനാക്കുറുപ്പ്, സീമാ ജി. നായർ, തെസ്നി ഖാൻ, മഞ്ജു പത്രോസ്, കുളപ്പുളി ലീല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം -സാമുവൽ എ.ബി., ഛായാഗ്രഹണം – നിധിൻ കെ. രാജ്, എഡിറ്റിംഗ് – നിധിൻ രാജ് അരോൾ, കലാസംവിധാനം – കോയാസ്, മേക്കപ്പ് – റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രമോദ് കുന്നത്തു പാലം, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് നമ്പ്യാർ, പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

ഓഗസ്റ്റ് ആദ്യവാരം പാലക്കാടൻ ഗ്രാമങ്ങളിൽ ചിത്രീകരണം ആരംഭിക്കും.

Summary: Unnikuttanum Angane Cinemaakkaranaayi is a Malayalam movie focusing on a cinema withn cinema theme. Filming is expected to start in the villages of Palakkad in August first week

മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാനടനാവാൻ മോഹവുമായി നടന്ന യുവാവ്; 'ഉണ്ണിക്കുട്ടനും....... അങ്ങനെ സിനിമാക്കാരനായി'
Open in App
Home
Video
Impact Shorts
Web Stories