advertisement

എസ്.പി. ഹരീഷ് മാധവനും, പ്രൊഫസർ നിഷാന്തും; വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുമ്പോൾ

Last Updated:

ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്

ഗരുഡൻ
ഗരുഡൻ
മലയാള സിനിമയിലെ കരുത്തുറ്റ നടന്മാരായ സുരേഷ് ഗോപിയും (Suresh Gopi), ബിജു മേനോനും (Biju Menon) ചേർന്ന കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപി നായകനിരയിലേക്ക് കടന്നപ്പോൾ മലയാള സിനിമയിൽ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ഇതിനിടയിൽ ഇവരുടെ കോമ്പിനേഷന് നീണ്ട ഇടവേള ഉണ്ടായി. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി രാഷ്ട്രീയത്തിൽ സജീവമാവുകയും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വരികയും ചെയ്തു.
പതിമൂന്നു വർഷത്തെ ഇടവേളയാണ് അറിയേരംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിന് വിരാമമായി ‘ഗരുഡൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഢൻ – മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.
കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം എത്തിച്ചേർന്നത്. ജിസ് ജോയുടെ ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
advertisement
കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫീസ്സിൽ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്. വലിയൊരു ജന പങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എസ്.പി. ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമ്പോൾ, കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെ ബിജു മേനോൻ കൈകാര്യം ചെയ്യുന്നു.
ലീഗൽ ത്രില്ലർ ചിത്രമായ ഗരുഢനിൽ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.
advertisement
ഇരുവരുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ജഗദീഷ്, സിദ്ദിഖ്, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, മേജർ രവി, ബാലാജി, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, ചൈതന്യാ പ്രകാശ്, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ജിനേഷ് എം., സംഗീതം – ജെയ്‌ക്സ് ബിജോയ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – അനീസ് നാടോടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അലക്സ് ആയൂർ, സനു സജീവൻ, പ്രൊഡക്ഷൻ ഇൻചാർജ് – അഖിൽ യശോധരൻ, മാർക്കറ്റിംഗ് – ബിനു ബ്രിങ്ഫോർത്ത്, പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ശാലു പേയാട്.
advertisement
കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
എസ്.പി. ഹരീഷ് മാധവനും, പ്രൊഫസർ നിഷാന്തും; വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുമ്പോൾ
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement