TRENDING:

പൊല്ലാതവനിലെ അച്ഛനും മകനും കിരീടത്തിൽ നിന്നും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിത്രം സൂടാരി. അഞ്ചു ദിവസം ധനുഷിനൊപ്പം ചിത്രീകരണം. പിന്നീട് ഹിന്ദി ചിത്രം ഷമിതാഭിന്റെ ഷൂട്ടിങ്ങുമായി ധനുഷ് തിരക്കിലാവുന്നു. ശേഷം വെട്രിമാരൻ ധനുഷിനോട് പറയുന്നത് ഇനി ചിത്രവുമായി മുന്നോട്ടില്ലെന്നാണ്. സൂടാരി മുഴുമിച്ചില്ല. ഇതുനു കാരണക്കാർ ഇല്ല. താൻ സ്വയം ആവർത്തിക്കുന്നുവെന്ന തോന്നൽ മാത്രമാണ് വെട്രിമാരന്റെ അതിൽ നിന്നും പിന്തിരിപ്പിച്ചത്. പിന്നെ വട ചെന്നൈ വരെ ഒരു നീണ്ട കാത്തിരിപ്പ് തന്നെയായിരുന്നു. ധനുഷിന്റെ നിർബന്ധപ്രകാരം ഒടുവിൽ മറ്റൊരു ചിത്രത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയെന്നു സംവിധായകൻ പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും പുതിയ ചിത്രവുമായി എത്തിയതാണ് വെട്രി. മേളക്കിടെ നടന്ന മുഖാമുഖത്തിലാണ് അധികം ആരും അറിയാത്ത വട ചെന്നൈയുടെ ഉത്ഭവം ചലച്ചിത്ര ആസ്വാദകർക്കായി പങ്കു വച്ചത്.
advertisement

എന്നിട്ടും A സർട്ടിഫിക്കറ്റോടെ തിയേറ്ററുകളിലെത്തി. ചിത്രം സെൻസർ ബോർഡിന് മുന്നിൽ എത്തിയപ്പോൾ സംഭവിച്ചതിങ്ങനെ. "അവർ പറഞ്ഞ വാക്കുകളെല്ലാം വെട്ടി മാറ്റിയാൽ U/ A സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു വാക്കു മാത്രം മാറ്റിയാൽ A സർട്ടിഫിക്കറ്റാവും. മുതിർന്നവർക്ക് കാണാൻ വേണ്ടിയാണ് ഞാൻ ഈ ചിത്രം എടുത്തത്. അത് പറയാൻ ഉദ്ദേശിച്ചത് തന്നെ പറയട്ടെയെന്നു കരുതി."

advertisement

അഞ്ചര മണിക്കൂർ കഥ രണ്ടര മണിക്കൂറിലേക്ക് വെട്ടി ചുരുക്കുമ്പോൾ ചിത്രം പലയിടത്തും പ്രേക്ഷകർക്ക് നഷ്ടപ്പെട്ടതായി സംവിധായകൻ തന്നെ സമ്മതിക്കുന്നു. "ചിത്രത്തിന്റെ ആദ്യ 20-25 മിനിട്ടു നേരം പലർക്കും എന്താണെന്നു മനസ്സിലായിട്ടുണ്ടാവില്ല. അത്രയ്ക്ക് വേഗത കൂടുതലാണവിടെ. ഒരുപക്ഷെ ഒരാൾ തിയേറ്ററിലിരിന്നു, മറ്റൊരാളെ ഫോണിൽ വിളിച്ച്‌ ഇവിടെ എന്താ നടക്കുന്നതെന്ന് ചോദിച്ചാൽ അതിനിടയിൽ തന്നെ കഥ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിട്ടുണ്ടാവും."

ശരിക്കും ഒരു വെബ് സീരീസ് ആയി തയ്യാറാക്കാൻ ഇരിന്നതാണ് വട ചെന്നൈ. പിന്നെ അതിന്റെ പ്രീക്വൽ അങ്ങനെയാവാമെന്നു കരുതി. "ഒരു പക്ഷെ വെബ് സീരീസിൽ എപ്പിസോഡുകളായി ചെയ്തിരുന്നെങ്കിൽ കൂടുതൽ വ്യക്തതയോടെ ചിത്രം ഫലിപ്പിക്കാമായിരുന്നു. ഏതാണ്ട് ആറ്-എട്ട് മണിക്കൂർ നീളം ഉണ്ടായേനെ. പക്ഷെ 2013 ൽ പറയുമ്പോൾ അതിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ച്‌ ധനുഷിന് സംശയമുണ്ടായിരുന്നു. പക്ഷെ ഇന്നങ്ങനെയല്ല, പല ചലച്ചിത്ര മേളകളിലും വെബ് സീരീസിനെ ഉൾപ്പെടുത്തി തുടങ്ങി."

advertisement

റിതഭാരിക്ക് ഇവിടെയല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് കോൺടാക്ട്

പൊല്ലാതവനും ആടുകളവും ചെയ്ത ശേഷം ഉണ്ടായ വിസാരണൈ തന്നെ സംബന്ധിച്ച്‌ സിനിമയെന്ന ശാസ്ത്രവും, കോമേഴ്സും വഴി വന്ന കലയാണ്. "എന്റെ ആദ്യ രണ്ടു ചിത്രവും നൽകിയ അടിത്തറയിലാണ് വിസാരണൈ ഉണ്ടാവുന്നത്. അതിൽ നിന്നും ഞാനോ മറ്റുള്ളവരോ ശമ്പളം പറ്റിയിരുന്നില്ല."

രാജ്യത്ത് ചിത്രങ്ങളിൽ രാഷ്ട്രീയം ഉണ്ടാവുന്നത് ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും ഒരുപോലെ അനുഭവിക്കുന്ന അസ്ഥിരതയെന്നാണ് വെട്രിമാരൻ പറയുന്നത്. ഒരുകാലത്ത് എം.ജി.ആറിനെ പോലുള്ള രാഷ്ട്രീയക്കാർ സിനിമയിൽ വന്ന് എല്ലാ വിഭാഗത്തെയും പ്രതിനിധീകരിച്ചു കാഥാപാത്രങ്ങൾ അവതരിപ്പിച്ചതും സിനിമ എന്ന ജനങ്ങളുടെ ഭാഷ സംസാരിക്കുന്ന മേഖല സിനിമയായതു കൊണ്ടാണ്.

advertisement

ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റായി തുടങ്ങിയ കാലത്ത് അദ്ദേഹവുമായി അച്ഛനോടെന്ന പോലുള്ള ബന്ധമായിരുന്നു. "അദ്ദേഹത്തോടൊപ്പം ചേർന്ന് ആറു മാസം കഴിഞ്ഞപ്പോഴാണ് എന്റെ അച്ഛൻ മരിക്കുന്നത്. അതെ സമയം അദ്ദേഹത്തിന്റെ മകനും ജോലിയുമായി മറ്റൊരിടത്തേക്ക് പോയിരുന്നു. എനിക്കദ്ദേഹം അച്ഛനും അദ്ദേഹത്തിന് ഞാൻ മകനെ പോലെയുമായി." ആദ്യ ചിത്രത്തിലെ അച്ഛൻ മകൻ ബന്ധത്തിന് പക്ഷെ മറ്റൊരു കാരണമുണ്ട്, ഭരതൻ. "ഭരതൻ ഒരു വലിയ പ്രചോദനമായിരുന്നു. കിരീടത്തിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് എന്റെ ആദ്യ ചിത്രം പൊല്ലാതവനിലെ അച്ഛനെയും മകനെയും സ്വാധീനിച്ചത്," വെട്രിമാരൻ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പൊല്ലാതവനിലെ അച്ഛനും മകനും കിരീടത്തിൽ നിന്നും