ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.
മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍, സലീമ തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. 'ഒരു തവള പറഞ്ഞ കഥ' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം ഒക്ടോബർ 25 ന് തിയേറ്ററിലെത്തും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2019 3:15 PM IST