advertisement

മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് ;'എന്‍റെ കൂടെ ഇങ്ങനെ നിൽക്കുന്നതെന്തിനാണ്?'

Last Updated:

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് കാണാനാണ് ഇന്ന് ഉച്ചയോടെ മമ്മൂട്ടി എത്തിയത്

News18
News18
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ അനുഗമിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് നടനും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനൽ ചെയർമാനുമായ മമ്മൂട്ടി.
ശനിയാഴ്ച സന്ദർശനത്തിലുടനീളം ജില്ലാ സെക്രട്ടറി ഒപ്പം നടന്നപ്പോഴാണ് മമ്മൂട്ടി അതൃപ്തി തുറന്നു പറഞ്ഞത്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി" എന്ന് മമ്മൂട്ടി നേരിട്ട് പറയുകയായിരുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി തന്റെ സന്ദർശനത്തെ ഉപയോഗിക്കുന്നു എന്ന തോന്നൽ ഒഴിവാക്കാനാണ് താരം ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് സൂചന.
പ്രതികരണത്തിന്റെ വീഡിയോ ശനിയാഴ്ച വൈകീട്ടോടെ വൈറലായതിനേത്തുടർന്ന് സിപിഎം അനുഭാവികൾ റഫീക്കിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകളിട്ടു.
advertisement
മാർച് 2ന് മുഖ്യമന്ത്രി പങ്കെടുത്ത വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കല്പറ്റ എംഎൽഎ ടി സിദ്ദിഖിനെ കൂവിയത് ഇടതു പ്രവർത്തകർ കൂവിയത് വിവാദമായിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് കാണാനാണ് ശനിയാഴ്ച ഉച്ചയോടെ മമ്മൂട്ടി എത്തിയത്. നിർമ്മാണ പുരോഗതികൾ വിലയിരുത്തിയ അദ്ദേഹം ഏതാനും വീടുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളോടും അധികൃതരോടും കുശലാന്വേഷണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വലിയൊരു 'സാമൂഹിക മൂലധനമാണ്' ഈ പദ്ധതിയെന്നും, ആപത്ത് സംഭവിച്ചവരെ ഒരു നാട് മുഴുവൻ ചേർത്തുപിടിക്കുന്ന കാഴ്ചയാണിതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശനത്തിന് ശേഷം താരം വയനാട്ടിൽ നിന്നും മടങ്ങി.
advertisement
വയനാട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി പൂർത്തിയായിരുന്നു. ദുരന്തബാധിതരായ 178 കുടുംബങ്ങൾക്കാണ് പുതിയ വീടുകളുടെ താക്കോൽ കൈമാറിയത്.
പാർപ്പിട സമുച്ചയം എന്നതിലുപരി അത്യാധുനികമായ ഒട്ടേറെ പൊതുസൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ ഒത്തുചേരലിനായി കമ്മ്യൂണിറ്റി ഹാൾ, കായിക വിനോദങ്ങൾക്കായി ഫുട്ബോൾ ഗ്രൗണ്ട്, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡിസാസ്റ്റർ ഷെൽറ്റർ, ദുരന്ത സ്മാരകം, വിവിധ കടമുറികൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
മാലിന്യ സംസ്കരണത്തിനായി പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഒരുക്കി. 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനവും തടയണയോടു കൂടിയ ജലാശയവും ടൗൺഷിപ്പിന്റെ പ്രത്യേകതയാണ്.
പരിസ്ഥിതി സൗഹൃദമായ ഊർജ്ജ ഉപഭോഗത്തിനായി ഓരോ വീട്ടിലും 2 കെ.വി ശേഷിയുള്ള സോളാർ പവർപ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഭൂഗർഭ വൈദ്യുത വിതരണ ശൃംഖലയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് ;'എന്‍റെ കൂടെ ഇങ്ങനെ നിൽക്കുന്നതെന്തിനാണ്?'
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement