advertisement

വിദേശത്ത് നഴ്സായ യുവതിയെ പീഡിപ്പിച്ച പാസ്റ്റ‍ർ പിടിയിൽ; പലപ്പോഴായി 16 ലക്ഷം രൂപയും തട്ടിയെടുത്തു 

Last Updated:

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

News18
News18
പത്തനംതിട്ടയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പാസ്റ്റ‍ർ പിടിയിൽ.തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ സുവിശേഷകനായ പാസ്റ്റർ സാം ഹാർട്ടറെയാണ് (37) പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച പ്രതി, പലപ്പോഴായി 16 ലക്ഷം രൂപയോളം കൈക്കലാക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ട, തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ രാജൻ പി.കെ, എ.എസ്.ഐ ബി. ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദേശത്ത് നഴ്സായ യുവതിയെ പീഡിപ്പിച്ച പാസ്റ്റ‍ർ പിടിയിൽ; പലപ്പോഴായി 16 ലക്ഷം രൂപയും തട്ടിയെടുത്തു 
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement