advertisement

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; 4 മരണം, പത്തോളം പേർക്ക് പരിക്കേറ്റതായി ലബനൻ

Last Updated:

ബെയ്‌റൂട്ടിലെ റമദ ഹോട്ടൽ സമുച്ചയത്തിലെ ഒരു അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്

News18
News18
ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ മധ്യമേഖലയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രശസ്തമായ റമദ ഹോട്ടൽ സമുച്ചയത്തിലെ ഒരു അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച്ച ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ച ശേഷം ബെയ്‌റൂട്ട് നഗരത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലബനനിൽ നിന്നും ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും യുദ്ധത്തെത്തുടർന്ന് പലായനം ചെയ്ത കുടുംബങ്ങൾ അഭയം പ്രാപിച്ചിരുന്ന കെട്ടിടമാണിത്. ആക്രമണത്തിന് പിന്നാലെ കൂടുതൽ വ്യോമാക്രമണങ്ങൾ ഭയന്ന് ഹോട്ടലിൽ താമസിച്ചിരുന്നവർ കെട്ടിടം വിട്ടോടി. സംഭവത്തിൽ ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെയാണ് ലബനൻ ഈ വലിയ യുദ്ധത്തിന്റെ ഭാഗമായത്. ഇതിന് മറുപടിയായി തെക്കൻ, കിഴക്കൻ ലബനനിലും ബെയ്‌റൂട്ടിന് സമീപമുള്ള മേഖലകളിലും ഇസ്രായേൽ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. നിലവിൽ പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാൻ അനുകൂല ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമാകുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; 4 മരണം, പത്തോളം പേർക്ക് പരിക്കേറ്റതായി ലബനൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement