സുരരൈ പോട്രിനെ കുറിച്ച് ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് അപർണ എന്ന നടിയെ വിജയ് പുകഴ്ത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക സുധ അപർണയെ എങ്ങനെ കണ്ടെത്തി എന്നാണ് വിജയ് ചോദിക്കുന്നത്. കഥാപാത്രമായി അപർണ ജീവിക്കുകയായിരുന്നു എന്ന തരത്തിലാണ് വിജയുടെ കമന്റ്. എന്തൊരു പ്രകടനമാണ് അപർണയുടേതെന്നും വിജയ് പറയുന്നു.
You may also like:'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ
advertisement
നടനെന്ന നിലയിൽ സൂര്യയുടേത് ഗംഭീര പ്രകടനമാണെന്ന് വിജയ് പറയുന്നു. സംവിധായക സുധയ്ക്കൊപ്പം തനിക്കും ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹവും വിജയ് ട്വിറ്ററിലൂടെ പങ്കുവെക്കുന്നു.
സുഹൃത്തുക്കൾക്കൊപ്പമാണ് താൻ സിനിമ കണ്ടത്. ഞങ്ങളിൽ മൂന്ന് പേർ കരഞ്ഞു. ഞാൻ സിനിമയിൽ തന്നെയായിരുന്നു. സുരരൈ പോട്ര് മികച്ച സിനിമയാണെന്ന് വിജയ്.
എയർ ഡെക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജിവിതകഥയായ സിംപ്ലി ഫ്ലൈയെ ആസ്പദമാക്കിയാണ് സുരാരൈ പോട്ര് ഒരുക്കിയിരിക്കുന്നത്. സിനിമ കണ്ട് പുസ്തകം വാങ്ങി വായിക്കാൻ തീരുമാനിച്ചതായും വിജയ് പറയുന്നു.
ചിത്രത്തിൽ ജിആർ ഗോപിനാഥായി വേഷമിട്ട സൂര്യയുടെ ഭാര്യ സുന്ദരി ബൊമ്മയുടെ വേഷമാണ് അപർണ ബാലമുരളി ചെയ്തത്. ഉർവശിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
ദീപാവലി റിലീസായി ആമസോണിൽ പുറത്തിറങ്ങിയ ചിത്രം ഇതിനകം സൂപ്പർഹിറ്റാണ്.
