Soorarai Pottru | സുരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയൽ ഹീറോയെ തേടി പ്രേക്ഷകർ; ജിആര്‍ ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി.
advertisement
advertisement
സിനിമ റിലീസ് ചെയ്ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളിൽ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം സെർച്ച് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരും ജി.ആർ ഗോപനാഥ് ആരെന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍ എതാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്.
advertisement
എയർ ഇന്ത്യ ക്യാപ്ടനായിരുന്ന ജി.ആര്‍ ഗോപിനാഥ് എഴുതിയ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ അധികരിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യബജറ്റ് ഫൈറ്റ് എന്ന ആശയം യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള പരിശ്രമമാണ് പുസല്തകത്തിൽ വിവരിക്കുന്നത്. ഇതു തന്നെയാണ് സിനിമയിലും പറയുന്നത്. അതിനാടകീയമായ രംഗങ്ങൾ ഒഴികെ മറ്റെല്ലാം പുസ്തകത്തിലുള്ളതാണെന്ന് സംവിധായകനും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
advertisement
advertisement