സൂര്യ നായകനായ സുരറൈ പോട്ര്എന്ന സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന പൈലറ്റിന് അത്ര വേഗമൊന്നും സിനിമ കണ്ടവർ മറക്കില്ല. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയതെന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യത്തോടെയാണ് വനിതാ പൈലറ്റ് സ്ക്രീനിലെത്തുന്നത്. വർഷ നായർ ആണ് പൈലറ്റായി എത്തിയത്. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും വർഷ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്.
ചെന്നൈയിൽ താമസിക്കുന്ന വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിലെ പൈലറ്റും. പൊന്നാനിയിലാണ് വർഷയുടെ കുടുംബ വേരുകളുള്ളത്. എന്നാൽ വർഷങ്ങളായി വർഷ ചെന്നൈയിലാണ് താമസം.
എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് എഴുതിയ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധികരിച്ചാണ് സുരറൈ പോട്ര് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.