TRENDING:

Within Seconds | ഇതിലും മികച്ച പ്രചരണം വേറെയുണ്ടോ? ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്‌സ്' റിലീസിന് മുൻപ് ലഹരിമരുന്നിനെതിരെ ബൈക്ക് റാലിയുമായി യുവാക്കൾ

Last Updated:

ലഹരിക്കെതിരെയുള്ള ഒരു ചിത്രമാണ് 'വിത്തിൻ സെക്കൻഡ്‌സ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ദ്രൻസിന്റെ ‘വിത്തിൻ സെക്കന്‍റ്സ്’ തിയേറ്ററുകളിലേക്ക്. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അങ്കമാലിയിൽ നിന്നും കൊച്ചി വരെ ബൈക്ക് റാലി നടത്തിയിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും നേതൃത്വം നൽകിയ ബൈക്ക് റാലിയുടെ കണ്ടന്റ് ‘say no to drugs’ എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ലഹരിക്കെതിരെയുള്ള ഒരു ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്‌സ്’.
വിത്തിൻ സെക്കൻഡ്‌സ് റാലി ടീം
വിത്തിൻ സെക്കൻഡ്‌സ് റാലി ടീം
advertisement

ബാംഗ്ലൂരിൽ നിന്നും വരുന്ന മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നതും അവിടെ നിന്നും മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവർ ആറു പേരും കൂടെ അപകടസാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതിൽ ഒരാൾ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥ.

Also read: ഇന്ദ്രൻസിന്റെ ‘വിതിന്‍ സെക്കന്റ്‌സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

advertisement

അലൻസിയർ, സുധീർ കരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഗത, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ, ജെ.പി. മണക്കാട്, സരയു മോഹൻ, സീമ ജി. നായർ, അനു നായർ, നീനക്കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ചു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

advertisement

ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റിംഗ്- അയൂബ് ഖാൻ, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു; സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം- സുനിത സുനിൽ, ഡിജിറ്റൽ മാർക്കററിംഗ്- ഗോവിന്ദ് പ്രഭാകർ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍- റോസ്‌മേരി ലില്ലു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Youngsters take out a anti-narcotic themed bike rally prior to the release of Within Seconds movie. The film has actor Indrans playing the central character

മലയാളം വാർത്തകൾ/ വാർത്ത/Film/
Within Seconds | ഇതിലും മികച്ച പ്രചരണം വേറെയുണ്ടോ? ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്‌സ്' റിലീസിന് മുൻപ് ലഹരിമരുന്നിനെതിരെ ബൈക്ക് റാലിയുമായി യുവാക്കൾ
Open in App
Home
Video
Impact Shorts
Web Stories