ഇന്ദ്രൻസിന്റെ 'വിതിന്‍ സെക്കന്റ്‌സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Last Updated:

'വിതിന്‍ സെക്കന്റ്‌സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

വിതിന്‍ സെക്കന്റ്‌സ്
വിതിന്‍ സെക്കന്റ്‌സ്
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന 'വിതിന്‍ സെക്കന്റ്‌സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.
സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജൂന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി. നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
നിര്‍മ്മാണം- ഡോ: സംഗീത ധര്‍മ്മരാജന്‍, ബാനര്‍- ബോള്‍ എന്റര്‍ടെയിന്‍മെന്റ്. ക്യാമറ- രജീഷ് രാമന്‍, എഡിറ്റര്‍- അയൂബ്ഖാന്‍, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേയ്ക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി. മണക്കാട്, കോസ്റ്റ്യൂം ഡിസൈനര്‍- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാന്‍, ജയരാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍- റോസ്‌മേരി ലില്ലു.
advertisement
ലോക്കേഷന്‍ കൊല്ലം, പുനലൂര്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലാണ്. വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച 'വാരിയൻകുന്നൻ' സിനിമയിൽ നിന്നും സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജ് സുകുമാരനും പിന്മാറിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. മലബാർ കലാപത്തിലെ പ്രധാനിയായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയായാണ് 'വാരിയൻകുന്നൻ' പ്രഖ്യാപിച്ചിരുന്നത്.
advertisement
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റേയും പിന്മാറ്റം എന്നാണ് സൂചന.
സിനിമ പ്രഖ്യാപിച്ചതും സംവിധായകനും നായകനും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇരുവർക്കുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് അരങ്ങേറിയത്.
Summary: First look poster of the movie Within Seconds starring Indrans got released. The movie is expected to be released soon. Vijesh P. Vijayan is the director
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രൻസിന്റെ 'വിതിന്‍ സെക്കന്റ്‌സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Next Article
advertisement
മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം
മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം
  • തൊടുപുഴ എൻഡിഎ സ്ഥാനാർത്ഥി അജയ് മാരാർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു

  • കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അജയ് ഉണ്ണിയുടെ വീഡിയോ പ്രചരിച്ചു

  • അജയ് ഉണ്ണിയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനവും പോലീസ് അന്വേഷണം പ്രഖ്യാപിച്ചു

View All
advertisement