നിക്കാഹ് ചടങ്ങുകൾക്കായി വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് കുടുംബം കാസർകോഡ് എത്തിയത്. ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം മാത്രമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ നാദിർഷ കാസർകോഡ് റെയിൽവെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി.
advertisement
അദ്ദേഹം നടത്തിയ പരിശോധനയിൽ കുടുംബം സഞ്ചരിച്ച എ-വൺ കോച്ചിലെ . 41-ാമത്തെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യന്‍ കോൺസ്റ്റബിൾ സുരേശന്‍ എന്നിവരുടെ പക്കൽ ബാഗ് കൈമാറി. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിനെ ബാഗ് ഏൽപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ ശുഭപര്യവസാനിക്കുകയും ചെയ്തു.
പല ദിവസങ്ങളിലായാണ് ആയിഷയുടെ വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. നാദിർഷയുടെ അടുത്ത സുഹൃത്ത് ദിലീപ്, കാവ്യാ മാധവന്‍, ദിലീപിന്‍റെ മകളും ആയിഷയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷി, നടി നമിത പ്രമോദ് തുടങ്ങിയവരാണ് ചടങ്ങിലെ താരസാന്നിധ്യമായി നിറഞ്ഞു നിന്നത്.
മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹൃദമാണ് ദിലീപും നാദിർഷായും തമ്മിൽ. നാദിർഷാ അടുത്തതായി സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിൽ ദിലീപ് നായകനാണ്. ഇരുവരെയും പോലെ തന്നെയാണ് രണ്ടു പേരുടെയും മക്കളും തമ്മിലുള്ള കൂട്ടുകെട്ടും.