Nadirsha daughter | Dileep Kavya Meenakshi | ആയിഷയുടെ വിവാഹ ചടങ്ങിൽ സാരി ചുറ്റി മീനാക്ഷി; നാദിർഷായുടെ മകളുടെ വിവാഹ വീഡിയോ

Last Updated:

Wedding video of Nadirsha's daughter featuring Meenakshi Dileep and Kavya | നാദിർഷായുടെ മൂത്ത മകൾ ആയിഷയുടെ വിവാഹത്തിന് താരമായി ദിലീപ് കുടുംബവും നമിത പ്രമോദും. വിവാഹ വീഡിയോ ഇതാ

നാദിർഷായുടെ മകൾ ആയിഷ ഇനി ബിലാലിന്റെ ജീവിത സഖി. കഴിഞ്ഞ ദിവസം കാസർഗോഡ് വച്ച് നാദിർഷായുടെയും ഷാഹിനയുടെയും മൂത്ത മകൾ ആയിഷയുടെ വിവാഹം കഴിഞ്ഞു. ഖദീജയാണ് രണ്ടാമത്തെ മകൾ. വിവാഹാഘോഷ ചടങ്ങുകളിൽ താരമായ ദിലീപും കുടുംബവും വിവാഹത്തിനും പങ്കുകൊണ്ടു. മണവാട്ടി ചുവന്ന സാരി അണിഞ്ഞപ്പോൾ കൂട്ടുകാരി മീനാക്ഷിയും അതുപോലൊന്നു തിരഞ്ഞെടുത്തു. ദിലീപും കാവ്യയും നടി നമിതാ പ്രമോദും ചടങ്ങുകളിൽ നിറഞ്ഞ് നിന്നു.
പല ദിവസങ്ങളിലായാണ് വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. വധുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപിന്റെ മകൾ മീനാക്ഷിയും നടി നമിത പ്രമോദും. വിവാഹനിശ്ചയ വേളയിലും മീനാക്ഷിയും നമിതയും ആയിരുന്നു താരങ്ങൾ.
വളരെ അടുത്തിടെയാണ് മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ സ്വന്തം അക്കൗണ്ട് ആരംഭിച്ചത്. മീനാക്ഷിയുടെ ഫോളോവേഴ്‌സിലെ ചുരുക്കം ചില സുഹൃത്തുക്കളിൽ രണ്ടു പേരായിരുന്നു നാദിർഷായുടെയും ഷാഹിനയുടെയും മക്കളായ ആയിഷയും ഖദീജയും. (വിവാഹ വീഡിയോ ചുവടെ)
advertisement
ചെന്നൈയിൽ മെഡിസിൻ പഠനത്തിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ മീനാക്ഷി ഡോക്ടർ മീനാക്ഷി ദിലീപ് ആകും. സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഒന്നും മീനാക്ഷി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല.
എന്നാലും ദിലീപിന്റെ സിനിമകളിലെ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ മീനാക്ഷിക്ക് ഒരു കഴിവുണ്ടെന്ന് അച്ഛൻ ദിലീപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ഒരു സ്ക്രിപ്റ്റ് ഒറ്റനോട്ടത്തിൽതന്നെ മീനാക്ഷിക്ക് നല്ലതാണോ അല്ലയോ എന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടത്രേ. മീനാക്ഷി 'വേണ്ട' എന്നു പറഞ്ഞ ചില സിനിമകൾ ഒഴിവാക്കിയിട്ടുണ്ട് എന്ന് ദിലീപ് പറഞ്ഞ ഒരു അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.
advertisement
ഏതു ചടങ്ങിൽ പോയാലും ഇപ്പോഴും മൂത്ത മകൾ മീനാക്ഷി മാത്രമാണ് ദിലീപിന്റെയും കാവ്യയുടെയും ഒപ്പമുള്ളത്. മഹാലക്ഷ്മി അധികം ക്യാമറയ്ക്ക് മുഖം കൊടുത്തിട്ടില്ല. ഒന്നാം പിറന്നാളിനും അതിനുശേഷം വന്ന ക്രിസ്മസിനും മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അച്ഛനുമമ്മയും പുറത്തുവിട്ടത്.
ദിലീപ്-നാദിർഷാ ചിത്രം
മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹാർദ്ദമാണ് ദിലീപ് നാദിർഷാ കൂട്ടുകാരുടേത്. അടുത്തതായി നാദിർഷാ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിൽ ദിലീപ് നായകനാണ്.
advertisement
ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'കേശു ഈ വീടിന്റെ നാഥൻ'.
തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷാ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്, സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'.
നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nadirsha daughter | Dileep Kavya Meenakshi | ആയിഷയുടെ വിവാഹ ചടങ്ങിൽ സാരി ചുറ്റി മീനാക്ഷി; നാദിർഷായുടെ മകളുടെ വിവാഹ വീഡിയോ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement