ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തണ്ടേൽ'. കടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നിന്നുള്ള നാഗ ചൈതന്യയുടെ ഒരു മാസ്സ് പോസ്റ്ററാണ് ജന്മദിനം പ്രമാണിച്ചു പുറത്ത് വിട്ടിരിക്കുന്നത്. കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: നയൻതാരയ്ക്ക് പോലും 25 കോടി! നാഗ ചൈതന്യ ശോഭിത വിവാഹ വീഡിയോ വിറ്റത് റെക്കോർഡ് തുകയ്ക്ക്
advertisement
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Also Read: 'വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും'; മാധ്യമസ്ഥാപനത്തിനെതിരെ സായ് പല്ലവി
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.