ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. വയനാട്ടിലെ ദുരന്തത്തിന്റെ സാഹചര്യങ്ങളിൽ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറുകയാണ്.
ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ശ്രീകുമാർ ആർ. നായരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഷൈജു, അഞ്ജലി പി. സുകുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ, പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, മാസ്റ്റർ ആരോമൽ പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.
advertisement
ഗാനങ്ങൾ: ബി.ടി. അനിൽകുമാർ, സംഗീതം: സതീഷ് രാമചന്ദ്രൻ, ആർട്ട്: സനൽ ഗോപിനാഥ്, എഡിറ്റിംഗ്: ഷിജി വെമ്പായം, പശ്ചാത്തലസംഗീതം: ഷെരോൺ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടർ: സന്ദീപ് അജിത്കുമാർ, ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Summary: Nayakan Prithvi is an upcoming Malayalam movie based on the incidents of landslide in Kerala. The film is reaching big screens on October 18, as a tribute to the Wayanad landslide
