TRENDING:

ഷാരൂഖിനൊപ്പം ജവാൻ; ഇനി സൽമാന്റെ നായികയാവാൻ നയൻ‌താര; ഒപ്പം അരവിന്ദ് സ്വാമിയും അനിൽ കപൂറും?

Last Updated:

അനിൽ കപൂറും അരവിന്ദ് സ്വാമിയും ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്ന് 123 തെലുങ്ക് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിൽ രാജു നിർമ്മിക്കുന്ന സൽമാൻ ഖാന്റെ വരാനിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. നിർമാതാക്കൾ ഇതിന്റെ ഫോട്ടോയും പങ്കിട്ടിട്ടുണ്ട്. രണ്ടു പ്രമുഖ നടന്മാർ കൂടി ഈ സിനിമയുടെ ഭാഗമാകുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അനിൽ കപൂർ, സൽമാൻ കപൂർ, നയൻ‌താര, അരവിന്ദ് സ്വാമി
അനിൽ കപൂർ, സൽമാൻ കപൂർ, നയൻ‌താര, അരവിന്ദ് സ്വാമി
advertisement

അനിൽ കപൂറും (Anil Kapoor) അരവിന്ദ് സ്വാമിയും (Arvind Swami) ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്ന് 123 തെലുങ്ക് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അടുത്തിടെ, ചിത്രത്തിലെ നായിക ആരായിരിക്കുമെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഇത് ആരാധകരെ ആവേശഭരിതരാക്കിക്കഴിഞ്ഞു. നയൻ‌താരയാണ് നായിക.

ചിത്രത്തിന്റെ നിർമ്മാതാക്കൾ നയൻതാരയും സൽമാനും ചേർന്നുള്ള ഒരു ഫോട്ടോ കൊളാഷ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു.

മാർച്ച് 30 ന്, സൽമാൻ ഖാൻ ചലച്ചിത്ര നിർമ്മാതാവ് വംശി പെടിപള്ളിയുമൊത്തുള്ള ഒരു ഫോട്ടോ പങ്കിട്ടു. ചിത്രം ഏപ്രിലിൽ ഷൂട്ട് തുടങ്ങുമെന്ന് അദ്ദേഹം ക്യാപ്‌ഷനിൽ എഴുതി.

advertisement

അതേസമയം, ചിത്രത്തിന്റെ നിർമ്മാണ ബാനറായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും സൽമാൻ ഖാനുമായുള്ള സഹകരണം സ്ഥിരീകരിച്ചു.

സൽമാൻ ഖാൻ നിലവിൽ തന്റെ വരാനിരിക്കുന്ന യുദ്ധ ചിത്രമായ മാതൃഭൂമിയുടെ തിരക്കിലാണ്. ഇതിന് മുമ്പ് ബാറ്റിൽ ഓഫ് ഗാൽവാൻ എന്നായിരുന്നു ഈ ചിത്രത്തിന് പേര്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന സിനിമയിൽ ചിത്രാംഗദ സിംഗ് നായികയായി അഭിനയിക്കുന്നു.

അനിൽ കപൂർ അടുത്തതായി 'ഫാമിലി ബിസിനസ്' എന്ന ഡ്രാമ സീരീസിൽ അഭിനയിക്കും. നെറ്റ്ഫ്ലിക്സ് ഇന്ത്യ ഫെബ്രുവരിയിൽ അവരുടെ സിനിമകളുടെയും പരമ്പരകളുടെയും വരാനിരിക്കുന്ന നിര ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിൽ ഈ പുതിയ ഷോയുടെ പ്രഖ്യാപനം ഉൾപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Salman Khan's upcoming film, produced by Dil Raju, has been garnering attention ever since it was announced. The makers have also shared a photo of it. A recent report suggests that two more prominent actors will be a part of the film. 123 Telugu reported that Anil Kapoor and Arvind Swamy are likely to star in the film. However, there is no official information about this. Recently, the makers revealed who the heroine of the film will be

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരൂഖിനൊപ്പം ജവാൻ; ഇനി സൽമാന്റെ നായികയാവാൻ നയൻ‌താര; ഒപ്പം അരവിന്ദ് സ്വാമിയും അനിൽ കപൂറും?
Open in App
Home
Video
Impact Shorts
Web Stories