ആദിപുരുഷിൽ നിന്ന് സെയ്ഫിനെ നീക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അടുത്തിടെ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ തന്റെ റോളിനെ കുറിച്ച് സെയ്ഫ് അലിഖാൻ വ്യക്തമാക്കിയിരുന്നു. പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണ വേഷമാണ് സെയ്ഫ് ചെയ്യുന്നത്.
'ഒരു രാക്ഷസ രാജാവിനെ അവതരിപ്പിക്കുന്നത് രസകരമാണ്, കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതയെ തട്ടിക്കൊണ്ട് പോയതിനെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ ന്യായീകരിക്കുന്നു. രാവണൻറെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്‍മണൻ ഛേദിച്ചതല്ലേ'- സെയ്‍ഫ് പറഞ്ഞു.
advertisement
രാവണനെ മാനുഷികവത്കരിക്കുന്നതിനെക്കുറിച്ചും സീതയെ തട്ടിക്കൊണ്ടുപോയതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ചുമുള്ള സെയ്ഫിന്റെ അഭിപ്രായങ്ങൾ വൈറലായതോടെ നെറ്റിസൺ സോഷ്യൽ മീഡിയയിൽ നടനെ ട്രോളാൻ തുടങ്ങി. ഇത് സാംസ്കാരിക വസ്‌തുതകളുടെ വികലമാണെന്നാണ് ട്വിറ്റരാറ്റികൾ പറയുന്നത്.
#RemoveSaifSaveAdipurush #WakeUpOmraut , എന്ന ഹാഷ്ടാഗുകളോടെയാണ് സെയ്ഫിനെതിരേയുള്ള പ്രതിഷേധം ഇവർ പ്രകടിപ്പിക്കുന്നത്. ചിത്രത്തിൽ സെയ്ഫിന് പകരം റാണ ദഗ്ഗുബാട്ടി, യഷ് തുടങ്ങിയ തെന്നിന്ത്യൻ നടൻമാരെ പരിഗണിക്കണമെന്നും ഇവർ പറയുന്നു. കൃതി സനൻ, സണ്ണി സിംഗ് എന്നിവരും ചിത്രത്തിൽ സീത, ലക്ഷ്മണൻ എന്നിവരുടെ വേഷം ചെയ്യുന്നുണ്ടെന്നും വിവരങ്ങളുണ്ട്.
ത്രിഡി രൂപത്തിൽ ഒരുക്കുന്ന ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ ഭാഷകൾക്കുപുറമേ വിദേശ ഭാഷകളിലും ആദിപുരുഷ് ഡബ് ചെയ്യും. ടി സീരീസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പ്രീ പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്.
2022-ൽ റിലീസിനായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.