മുഖപരിചയമുള്ളവരാണ് വീഡിയോയിൽ. 'ഫാലിമി'യിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ്, വാഴ ഫെയിം സാഫ്, നിരഞ്ജന അനൂപ്, അരുൺ അജികുമാർ യൂട്യൂബറായ അരുൺപ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
പ്രൊമോഷൻ എങ്ങനെയൊക്കെ ചെയ്യാം എന്ന് അഭിനേതാക്കളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയിൽ. വലിയ ആസ്വാദകരുള്ള ഒരു യൂട്യൂബറിൻ്റെ അഭിപ്രായങ്ങളാണ് ബുക്ക് മൈ ഷോ ഹൈറേറ്റ്, ഐ.എം.ഡി.ബി, വേഷം കെട്ട്, വിവാദം, പിന്നെ ഹെലിക്കോപ്റ്ററും. ഇത്തരം നിരവധി കൗതുകങ്ങളും, ചില മണ്ടത്തരങ്ങളുമൊക്കെയായി പടക്കളത്തിൻ്റെ ഗെയിംപ്ലേ പ്രൊമോഷൻ വീഡിയോ ചിരി പടർത്തുന്നു.
advertisement
ഈ രസങ്ങളുടെ ആകെത്തുക 'പടക്കളം' എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻ കഴിയുമെന്ന് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉറപ്പുതരുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിക്കുന്ന ചിത്രം നവാഗതനായ മനു സ്വരാജാണ് സംവിധാനം ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, മാർക്കോ ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ - നിതിൻ സി. ബാബു., മനു സ്വരാജ്; സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം); ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ; പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു.
Summary: Padakkalam, an upcoming youth outing in Malayalam cinema, continues its series of pre-release videos. The new one delves into the fanciful ways of creating promotional material for a new movie
