സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹ്രസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു.
വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് 'അരം' നിർമിച്ചിരിക്കുന്നത്. അരവിന്ദ് മനോജ്, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
advertisement
എഡിറ്റർ- ഫിൻ ജോർജ് വർഗീസ്സ്, സംഗീതം- ക്രിസ്റ്റി ജോബി, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, കളറിസ്റ്റ്- ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംങ്- അനീഷ്.
Summary: Actor Nivin Pauly released teaser of the shortfilm Aram
Also read: രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പാട്ടുമായി മനോജ് കെ. ജയൻ; ഓർമ്മകൾ നിറയുന്ന വീഡിയോ
തേജാലക്ഷ്മി എന്ന് വിളിക്കുന്ന കുഞ്ഞാറ്റയുടെയും കുഞ്ഞനുജൻ അമൃതിന്റെയും അച്ഛനാണ് മനോജ് കെ. ജയൻ. ഈ സ്കൂൾ വർഷം ആരംഭിക്കുമ്പോൾ, മകന്റെ സ്കൂളിലെ നനുത്ത ഓർമ്മയുടെ വീഡിയോയുമായി എത്തുകയാണ് അദ്ദേഹം. രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പോയി തന്നിലെ ഗായകനെ പുറത്തെടുക്കാൻ മനോജ് കെ. ജയന് അവസരം ലഭിച്ചിരുന്നു. ക്‌ളാസ്സിലെ ബാക്ക്ബെഞ്ചിൽ ഒരാൾ കൂടിയുണ്ട്, ഭാര്യ ആശ. മനോജ് പാടുന്നത് ക്യാമറയിൽ പകർത്തുകയാണ് ആശ. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണിത്.
"ഇന്ന്.. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നു… രണ്ടു വർഷം മുൻപ് ,മോൻറെ (അമൃത്) ക്ലാസ്സിൽ (ചോയ്സ് സ്കൂൾ, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോൾ…. ബാക്ക്ഗ്രൗണ്ടിൽ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേൾക്കാം.. ഏറ്റവും ബാക്സീറ്റിൽ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമിൽ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാൻ, അവർക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു," മനോജ് കെ. ജയൻ കുറിച്ചു.

