Manoj K. Jayan | രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പാട്ടുമായി മനോജ് കെ. ജയൻ; ഓർമ്മകൾ നിറയുന്ന വീഡിയോ

Last Updated:

Manoj K Jayan posts a throwback video from son's classroom | മകന്റെ സ്കൂളിൽ പാട്ടുകാരനായി മനോജ് കെ. ജയൻ

മനോജ് കെ. ജയൻ
മനോജ് കെ. ജയൻ
തേജാലക്ഷ്മി എന്ന് വിളിക്കുന്ന കുഞ്ഞാറ്റയുടെയും കുഞ്ഞനുജൻ അമൃതിന്റെയും അച്ഛനാണ് മനോജ് കെ. ജയൻ. ഈ സ്കൂൾ വർഷം ആരംഭിക്കുമ്പോൾ, മകന്റെ സ്കൂളിലെ നനുത്ത ഓർമ്മയുടെ വീഡിയോയുമായി എത്തുകയാണ് അദ്ദേഹം. രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പോയി തന്നിലെ ഗായകനെ പുറത്തെടുക്കാൻ മനോജ് കെ. ജയന് അവസരം ലഭിച്ചിരുന്നു. ക്‌ളാസ്സിലെ ബാക്ക്ബെഞ്ചിൽ ഒരാൾ കൂടിയുണ്ട്, ഭാര്യ ആശ. മനോജ് പാടുന്നത് ക്യാമറയിൽ പകർത്തുകയാണ് ആശ. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണിത്.
"ഇന്ന്.. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നു… രണ്ടു വർഷം മുൻപ് ,മോൻറെ (അമൃത്) ക്ലാസ്സിൽ (ചോയ്സ് സ്കൂൾ, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോൾ…. ബാക്ക്ഗ്രൗണ്ടിൽ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേൾക്കാം.. ഏറ്റവും ബാക്സീറ്റിൽ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമിൽ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാൻ, അവർക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു," മനോജ് കെ. ജയൻ കുറിച്ചു.








View this post on Instagram






A post shared by Manoj K Jayan (@manojkjayan)



advertisement
അടുത്തതായി മനോജ് കെ. ജയൻ ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ടിൽ' വേഷമിടും. മുൻപ് മമ്മൂട്ടിക്കൊപ്പവും, ഇപ്പോൾ മകനൊപ്പവും വേഷമിടാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു. ആ പോസ്റ്റ് ചുവടെ:
'ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് 'Salute' എന്ന എന്റെ പ്രിയപ്പെട്ട സിനിമ pack up ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല 2021-ൽ, ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം
advertisement
ദുൽഖർ. എന്തൊരു Sweet person ആണ് മോനെ നീ...Loveyou.. Dear റോഷൻ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ. എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
എന്നിലെ നടന് തന്ന കരുതലിനും Supportനും നൂറു നന്ദി. my brilliant Director. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി, കാരണം, നവ മലയാള സിനിമയിലെ ഏറ്റവും awesome ആയിട്ടുള്ള script writers ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു, Thank you Dear Bobby and Sanjay.
advertisement
Summary: Manoj K. Jayan has posted a throwback video from his son's classroom
മലയാളം വാർത്തകൾ/ വാർത്ത/Film/
Manoj K. Jayan | രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പാട്ടുമായി മനോജ് കെ. ജയൻ; ഓർമ്മകൾ നിറയുന്ന വീഡിയോ
Next Article
advertisement
ഈ വർഷത്തെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളജ്യോതി എം ആര്‍ രാഘവ വാര്യര്‍ക്ക്, കേരളപ്രഭ പി ബി അനീഷിനും രാജശ്രീ വാര്യര്‍ക്കും
കേരളജ്യോതി എം ആര്‍ രാഘവ വാര്യര്‍ക്ക്, കേരളപ്രഭ പി ബി അനീഷിനും രാജശ്രീ വാര്യര്‍ക്കും
  • 2025ലെ കേരള ജ്യോതി പുരസ്‌കാരം ഡോ. എം ആര്‍ രാഘവവാര്യര്‍ക്ക് ലഭിച്ചു.

  • കേരള പ്രഭ പുരസ്‌കാരം പി ബി അനീഷിനും രാജശ്രീ വാര്യര്‍ക്കും ലഭിച്ചു.

  • കേരളശ്രീ പുരസ്‌കാരം ശശികുമാര്‍, ഷഹല്‍ ഹസന്‍, എം കെ വിമല്‍, ജിലുമോള്‍, അഭിലാഷ് ടോമി.

View All
advertisement