TRENDING:

റിലീസിനു മുമ്പേ ബാഹുബലിയുടെ റെക്കോർഡ് തകർത്ത് ഒടിയൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: റിലീസിനു മുമ്പു തന്നെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം ഒടിയൻ. കോഴിക്കോടാണ് ഒടിയന്‍റെ റെക്കോർഡ് തകർക്കൽ. കഴിഞ്ഞദിവസമായിരുന്നു മോഹൻലാൽ ചിത്രമായ ഒടിയന്‍റെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്. മുൻകൂർ ബുക്കിംഗ് തുടങ്ങി ഒറ്റദിവസം കൊണ്ടു തന്നെ ഹൗസ് ഫുൾ ആണ് ഓരോ ഷോകളും.
advertisement

കോഴിക്കോടുള്ള അപ്സര തിയേറ്ററിലെ ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡാണ് മുൻകൂർ ബുക്കിംഗിന്‍റെ ആദ്യദിവസം തന്നെ ഒടിയൻ തകർത്തത്. അപ്സര തിയേറ്ററിലെ ആദ്യദിവസത്തെ ആറ് ഷോകളുടെ ടിക്കറ്റുകൾ മുഴുവനായും ഇന്നലെ തന്നെ വിറ്റുപോയി. കണക്കനുസരിച്ച് 7,31,580 (ഏഴുലക്ഷത്തിമുപ്പത്തിഒന്നായരത്തി അഞ്ഞൂറ്റിഎൺപതു രൂപ) ഒടിയൻ ആദ്യദിനം അപ്സരയിൽ മാത്രം നേടിക്കഴിഞ്ഞു.

മുഖ്യമന്ത്രിക്ക് നന്ദി; പിണറായിയുടേത് പരാജയപ്പെട്ടവന്‍റെ വാക്കുകളെന്ന് സുരേന്ദ്രൻ

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: നന്ദിത ദാസ്

advertisement

ബാഹുബലി 2 അവിടെ നേടിയ കളക്ഷന് മുകളിലാണ് ഇത്‌. അപ്സരയിൽ ഇനിയും ഒടിയൻ ഷോകൾ ആദ്യദിനം ചേർക്കാൻ സാധ്യതയുണ്ട് എന്നിരിക്കെ ഈ കണക്കു ഇനിയും ഉയരും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസിനു മുമ്പേ ബാഹുബലിയുടെ റെക്കോർഡ് തകർത്ത് ഒടിയൻ