മുഖ്യമന്ത്രിക്ക് നന്ദി; പിണറായിയുടേത് പരാജയപ്പെട്ടവന്‍റെ വാക്കുകളെന്ന് സുരേന്ദ്രൻ
Last Updated:
തിരുവനന്തപുരം: തന്നെ ജയിലിൽ അടച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയവനോട് നന്ദിയുണ്ട്. സര്‍ക്കാരിനോട് വിശ്വാസി സമൂഹത്തിനുള്ള എതിര്‍പ്പ് ശക്തമാക്കാന്‍ അറസ്റ്റ് സഹായിച്ചെന്നും കെ സുരേന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു.
പിണറായി പണി പതിനെട്ട് നോക്കിയാലും ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ കഴിയില്ല. പിണറായിക്കു മുന്നിൽ മുട്ട് മടക്കുന്നതിനെക്കാൾ നല്ലത് മരണമാണ്. പരാജയപ്പെട്ടവന്‍റെ വാക്കുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് കെ സുരേന്ദ്രൻ ഇന്ന് പുറത്തിറങ്ങിയത്.
ആചാരലംഘനത്തിനെതിരെ സമരം തുടരുമെന്നും ശബരിമല ദർശനത്തിനായി കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റബോധവുമില്ല. ആചാരംലംഘനത്തിന് എതിരെ സമാധാനപരമായി സമരം തുടരും. ശബരിമല ദർശനത്തിന് അനുമതി തേടി കോടതിയെ സമീപിക്കും.
advertisement
സന്നിധാനത്ത് സ്ത്രീയെ നാളികേരമെറിയാൻ ശ്രമിച്ച ആളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയില്ല. അയാൾ ആരാണെന്ന് ആർക്കും അറിയില്ല. ശബരിമലയിൽ ബിജെപി ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. വത്സൻ തില്ലങ്കേരിക്ക് എതിരെയും കള്ളക്കേസ് എടുത്തു. ഒരു ചായ വാങ്ങിത്തന്ന സി.ഐയെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കരയിൽ നിന്ന് ചായ കുടിക്കാൻ എറണാകുളത്തെ ക്യാമ്പിൽ പോകണമെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്ക് നന്ദി; പിണറായിയുടേത് പരാജയപ്പെട്ടവന്‍റെ വാക്കുകളെന്ന് സുരേന്ദ്രൻ


