• HOME
 • »
 • NEWS
 • »
 • film
 • »
 • സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: നന്ദിത ദാസ്

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: നന്ദിത ദാസ്

 • Share this:
  ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെവെന്നു ബോളിവുഡ് അഭിനേത്രിയും സംവിധായകുമായ നന്ദിത ദാസ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു ശനിയാഴ്ച നടന്ന ചർച്ചയിലാണ് നന്ദിത തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീകളുടെ മാസമുറയെ അശുദ്ധിയായി കാണുന്ന രീതി തീർത്തും പ്രാചീനമാണെന്നും അവർ പറഞ്ഞു.

  "ഒരു പൗരനെന്ന നിലയിൽ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു. കുഞ്ഞിന് ജന്മം നൽകുന്ന പോലെ തീർത്തും സ്വാഭാവികമാണ് മാസമുറ. അത് കൊണ്ടാണ് മാസമുറ അവസാനിക്കുമ്പോൾ അതോടൊപ്പം ജന്മം നൽകുന്നതും അവസാനിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത് അശുദ്ധിയാണെന്ന് കണക്കാക്കുന്നത് തീർത്തും ദുഖകരമാണ്," നന്ദിത പറയുന്നു.

  കൂടാതെ, ഇരുണ്ട ചർമ്മത്തെ ഒരു കുറവായി കാണുന്നതിനെതിരെയും നന്ദിത തന്റെ അഭിപ്രായം വെളിപ്പെടുത്തി. ബോളിവുഡിൽ ഇരുണ്ട ചർമ്മത്തിന്റെ മുഖമായി താൻ ഇന്നും അഭിമാനത്തോടെ നിൽക്കുന്നുവെന്നും നന്ദിത പറഞ്ഞു. "ഇരുണ്ട ചർമ്മവുമായി വന്ന പല അഭിനേതാക്കളും പോക പോകെ തെളിഞ്ഞ ചർമ്മക്കാരായി. നമ്മുടെ ഗ്രാമങ്ങളിൽ ചെന്നാൽ പോഷക സമ്പുഷ്ടമായ ആഹാരത്തിനു പകരമായി അവർ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങാൻ പണം ചിലവാക്കുന്നത് കാണാം. ഇരുണ്ട ചർമ്മമുള്ള പെൺകുട്ടിയെങ്കിൽ ചിലർ പറയുന്നത് കേൾക്കാം, വെയിലത്തിറങ്ങരുതെന്നും, കരുവാളിപ്പ് മാറാനുള്ള ക്രീം ഉപയോഗിക്കാനും മറ്റും. എന്നോട് ചിലർ ചോദിച്ചിട്ടുണ്ട്, ഇരുണ്ട ചർമ്മത്തിലും ഇത്രയും ആത്മവിശ്വാസം എങ്ങനെയെന്ന്," നന്ദിത പറയുന്നു.

  മേളയുടെ ഭാഗമായി ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ നന്ദിത സംവിധാനം ചെയ്ത മന്റോ പ്രദർശിപ്പിക്കുന്നുണ്ട്. ഉറുദു എഴുത്തുകാരൻ സാദാത് ഹസൻ മന്റോയെകുറിച്ചുള്ളതാണ് ചിത്രം. നമ്മുടെ എഴുത്തുകാരെയോ, കലാകാരെയോ, സംഗീതജ്ഞരെയൊക്കുറിച്ചു സിനിമകൾ സംസാരിക്കണമെന്ന് നന്ദിത അഭിപ്രായപ്പെട്ടു. എഴുതിയ കഥകൾ പോലെ തന്റെ മന്റോയുടെ ജീവിത കഥയും രസകരമാണ്. ഒരു പക്ഷെ ഒരു സ്ക്രിപ്റ്റിൽ നിന്നും തിരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കിൽ, താൻ ഒരുപക്ഷെ ഇത് എടുക്കില്ലായിരുന്നു.

  ഐഎഫ്എഫ്കെ 'ആപ്പിൽ'

  "വെല്ലുവിളികളെ മുൻകൂട്ടി കാണാതെയാണ് ഞാൻ എഴുതി തുടങ്ങിയത്. പലർക്കും മന്റോ ആരെന്ന് അറിയുകപോലുമില്ലായിരുന്നു. എഴുതുമ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിച്ചത് ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന 1946-50 കാലഘട്ടം എത്തിയപ്പോഴാണ്. എഴുത്തുകഴിഞ്ഞാൽ പിന്നീട് പണം കണ്ടെത്തുന്നതിലായിരുന്നു ബുദ്ധിമുട്ടനുഭവിച്ചത്. അവസാനം സിനിമ മേഖലയിലെ വൻകിടക്കാരോടൊപ്പം വേണമല്ലോ നിൽക്കാൻ."

  മന്റോയുടെ പ്രദർശനം ഇന്ന് വൈകുന്നേരം 6.15 ന് കലാഭവൻ തിയേറ്ററിൽ.

  First published: