'വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും ഒരു പ്രശ്നമല്ലല്ലോ' എന്ന സേതുവിന്റെ സ്റ്റേറ്റ്മെന്റ് ചിത്രത്തിൽ ചില വിപ്ലവവും ഉറപ്പിക്കുന്നു. കൂടെ ഒരു മിലിട്ടറി അറ്റാക്കും കടന്നു വരുന്നു. ദുരൂഹ സാഹചര്യത്തിൽ ആരെ കണ്ടാലും അറിയിക്കണം എന്ന് ചിദംബരത്തിന്റെ മിലിട്ടറി കഥാപാത്രം പറയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള ധാരണകൾ ഏതാണ്ട് പിടികിട്ടും.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം , ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നീ താരങ്ങളും ട്രെയ്‌ലറിൽ കടന്നുവരുന്നു. ഇവർക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിലും സേതുവിന്റെ റേഡിയോ സംഭാഷണം ഉണ്ടായിരുന്നു. ഒരു മാസ്സ് ഓഡിയൻസിനെ ആകർഷിക്കും വിധമാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
advertisement
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്.
രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്; ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ക്യാമറ- അർജുൻ സേതു, എഡിറ്റർ- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, ആർട്ട്- ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ., അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു,
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്- വിക്കി നന്ദഗോപാൽ, ഡിഐ- സപ്ത വിഷൻ, കളറിസ്റ്റ്- ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്- തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി- ഡാൻസിങ് നിഞജ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ, അഡ്വർടൈസിംഗ്- ബ്രിങ് ഫോർത്ത്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 15ന് തിയെറ്ററുകളിൽ എത്തും.
