ഓസ്കർ തിളക്കത്തില്‍ തലസ്ഥാനത്തെത്തിയ കീരവാണിയെ ലുലു മാളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. മലയാളത്തില്‍ സുഖം വിവരം തേടിയ കീരവാണി ഖദീജയിലെ മനോഹര ഗാനം പാടി വീണ്ടും മനംകവര്‍ന്നു
ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്ന മജീഷ്യന്‍ സിനിമയുടെ പൂജയ്ക്കായാണ് കീരവാണിയും സിനിമാരംഗത്തെ പ്രമുഖരുമെത്തിയത്. വല്യത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്താണ് മജീഷ്യന്റെ നിര്‍മാണവും സംവിധാനവും. സാം ശിവ മൂസിക് ബാന്റ് കീരവാണിയ്ക്ക് ഒരുക്കിയ ട്രിബ്യൂട്ടും ശ്രദ്ധേയമായി.
വളരെ വർഷങ്ങൾക്ക് ശേഷം മരഗതമണി എന്ന പേരിൽ മലയാളത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കീരവാണി വീണ്ടും ഇവിടേയ്ക്ക് സംഗീതസംവിധായകനായി എത്തും എന്ന് ആദ്യം അറിയിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു.
advertisement
Also read: M.M. Keeravani | ഓസ്കർ ജേതാവ് കീരവാണി വീണ്ടും മലയാളത്തിൽ; ഒപ്പം ശ്രീകുമാരൻ തമ്പി
നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾക്ക് കീരവാണി സംഗീതം പകർന്നിട്ടുണ്ട്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് ഉണ്ടാകും എന്നായിരുന്നു വിവരം.
‘ഓസ്കർ അവാർഡ് നേടിയ പ്രിയ സ്നേഹിതൻ കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേർന്ന് ജോണി സാഗരിക നിർമ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തിൽ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികൾ ഉടനെ പുനരാരംഭിക്കും എന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിൽ മരഗതമണി എന്ന പേരിൽ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കാലം അനുഗ്രഹിക്കട്ടെ.’, ശ്രീകുമാരൻ തമ്പി കുറിച്ചു.
Summary: Oscar winning music composer M.M. Keeravani gets huge reception in Thiruvananthapuram. He was here for the pooja of the movie ‘Magician’