• HOME
  • »
  • NEWS
  • »
  • film
  • »
  • M.M. Keeravani | ഓസ്കർ ജേതാവ് കീരവാണി വീണ്ടും മലയാളത്തിൽ; ഒപ്പം ശ്രീകുമാരൻ തമ്പി

M.M. Keeravani | ഓസ്കർ ജേതാവ് കീരവാണി വീണ്ടും മലയാളത്തിൽ; ഒപ്പം ശ്രീകുമാരൻ തമ്പി

പുതിയ ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട്

ഓസ്കർ ഏറ്റുവാങ്ങി കീരവാണി

ഓസ്കർ ഏറ്റുവാങ്ങി കീരവാണി

  • Share this:

    ഓസ്കർ ജേതാവ് എം.എം. കീരവാണി (M.M. Keeravani) വീണ്ടും മലയാളത്തിലേക്ക്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് (Sreekumaran Thampi) ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾക്ക് കീരവാണി സംഗീതം പകർന്നിട്ടുണ്ട്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് കാണാം.

    കഴിഞ്ഞ ദിവസം നടന്ന ഓസ്കർ പ്രഖ്യാപന ചടങ്ങിൽ, RRRലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം കീരവാണി സ്വീകരിച്ചത്.

    ‘ഓസ്കർ അവാർഡ് നേടിയ പ്രിയ സ്നേഹിതൻ കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേർന്ന് ജോണി സാഗരിക നിർമ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തിൽ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികൾ ഉടനെ പുനരാരംഭിക്കും എന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിൽ മരഗതമണി എന്ന പേരിൽ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കാലം അനുഗ്രഹിക്കട്ടെ.’, ശ്രീകുമാരൻ തമ്പി കുറിച്ചു.

    Published by:user_57
    First published: