പ്രിയദർശന്റെ സെറ്റിൽ തിരക്കും ബഹളങ്ങളൊന്നും ഇല്ലെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുള്ളതിനാൽ ജോലി ഏറെ ആസ്വാദ്യകരമാണെന്നും പരേഷ് റാവൽ പറഞ്ഞു. "അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്റെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും," എന്നായിരുന്നു തമാശ രൂപേണ അദ്ദേഹത്തിന്റെ വാക്കുകൾ.
കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രിയദർശൻ വിട്ടുവീഴ്ച ചെയ്യാറില്ല. എല്ലാ ദിവസവും വൈകുന്നേരം കൃത്യം 7:30-ന് പാക്കപ്പ് പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിന്റെ കാരണം ചോദിച്ച അക്ഷയ് കുമാറിന് പരേഷ് റാവൽ നൽകിയ മറുപടി രസകരമായിരുന്നു. "അത് അദ്ദേഹത്തിന്റെ പൂജാ സമയമാണ്." എന്ന അദ്ദേഹത്തിൻ്റെ മറുപടി കേട്ട് സദസ്സ് ഒന്നടങ്കം ചിരിയിലാണ്ടു.
advertisement
2010-ൽ പുറത്തിറങ്ങിയ 'ഖട്ട മീഠ'യ്ക്ക് ശേഷം ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ് ഈ സഖ്യം വീണ്ടും ഒന്നിക്കുന്നത്. 'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അതേ സിറ്റുവേഷണൽ കോമഡി 'ഭൂത് ബംഗ്ല'യിലൂടെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. വൻ താരനിര അണിനിരക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
അക്ഷയ് കുമാർ, പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി ഒന്നിക്കുന്ന ചിത്രം ഹൊറർ-കോമഡി / സൈക്കോളജിക്കൽ ത്രില്ലർ ജോണറിലുള്ളതാണ്. ഏപ്രിൽ 17- നാണ് റിലീസ്. ബാലാജി മോഷൻ പിക്ചേഴ്സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് സംയുക്തമായാണ് നിർമ്മാണം.
Summary: Paresh Rawal spoke highly of the discipline and simplicity on the sets of Priyadarshan at an event in Mumbai. He described working with Priyadarshan as a 'joy ride'. Paresh Rawal said that there is no hustle and bustle on the sets of Priyadarshan and that the work is very enjoyable as he has a clear idea of what he wants
