TRENDING:

Patriot movie | നിങ്ങൾ ടെററിസ്റ്റോ പൊലീസോ? 'പേട്രിയറ്റ്' എന്ന് മറുപടി; മലയാളത്തിലെ ബിഗ് 'M'കളുടെ പുത്തൻ സിനിമയുടെ തകർപ്പൻ ട്രെയ്‌ലർ

Last Updated:

ട്രെയ്‌ലർ നിലവിൽ മൂന്നാം സ്ഥാനത്ത് യൂട്യൂബ് ട്രെൻഡിംഗ് ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെയ്ഫ് ആണോ എന്ന ചോദ്യം പലരും കേട്ടിരിക്കും. പ്രകൃതിക്ഷോഭവും യുദ്ധവും സംഭവിച്ചാൽ ആ നാട്ടിലുള്ള മനുഷ്യരോട് അവരുടെ ഉറ്റവർ സുരക്ഷിതരാണോ എന്നറിയാൻ ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ, സ്വന്തം വീട്ടിലെ ഫോണും ലാപ്ടോപ്പും ഉൾപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾ അറിയാതെ നിങ്ങളെ ചതിക്കുന്നുണ്ടോ? മലയാള സിനിമയ്ക്ക് ഹോളിവുഡ് നിർമിതി നൽകിക്കൊണ്ടുള്ള മലയാള ചിത്രം 'പേട്രിയറ്റ്' (Patriot movie) ട്രെയ്‌ലറാണിത്.
പേട്രിയറ്റ്
പേട്രിയറ്റ്
advertisement

പശ്ചിമേഷ്യൻ സംഘർഷം കടുത്ത വേളയിൽ മാറ്റിവച്ച മമ്മൂട്ടി, മോഹൻലാൽ എന്നിവരുൾപ്പെടെ വേഷമിടുന്ന മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റ്' മെയ് മാസം ഒന്നിന് റിലീസ് ചെയ്യും.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഈ വർഷം ജനുവരി 4ന് ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. പോസ്റ്റിനൊപ്പം സെറ്റിലുള്ള എല്ലാ താരങ്ങളുടെയും BTS വീഡിയോയും അവർ പങ്കിട്ടു. പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ചിത്രത്തിൽ നടന്മാരായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി എന്നിവരും അഭിനയിക്കുന്നു.

advertisement

കഴിഞ്ഞ വർഷം നിർമ്മാതാക്കൾ പുറത്തിറക്കിയ ഒരു ടീസർ ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതായിരുന്നു. "ഈ രാജ്യത്തെ അവർ രണ്ടുപേരും ഒരുമിച്ച് നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഈ വർഷങ്ങളിൽ, അവർ സമ്പാദിച്ചത് അനുയായികളെ മാത്രമല്ല, വിശ്വാസവും കൂടിയാണ്. " എന്ന വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്.

advertisement

പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാം ഉണ്ടെന്നും കുഞ്ചാക്കോ ബോബൻ ഡാനിയേൽ എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ടീസർ ധാരണ നൽകിയിരുന്നു. ജനങ്ങളെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ നിയമവിരുദ്ധ ശ്രമം തടയാൻ ശ്രമിക്കുന്ന സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു കൂട്ടം വ്യക്തികളെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നതെന്ന് ടീസർ സൂചന അവശേഷിപ്പിക്കുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.

ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The multi-starrer Malayalam movie Patriot starring Mammootty, Mohanlal, Kunchacko Boban and Nayanthara dropped its official trailer

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Patriot movie | നിങ്ങൾ ടെററിസ്റ്റോ പൊലീസോ? 'പേട്രിയറ്റ്' എന്ന് മറുപടി; മലയാളത്തിലെ ബിഗ് 'M'കളുടെ പുത്തൻ സിനിമയുടെ തകർപ്പൻ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories