TRENDING:

പുറത്തെങ്ങും വിജയാഘോഷം; എന്നാൽ പേളിയുടെ ഇപ്പോഴത്തെ മൂഡ് ഇങ്ങനെയാണ്

Last Updated:

ഇവിടെ വോട്ട് എണ്ണൽ തകൃതിയായി തുടങ്ങിയപ്പോൾ തന്നെ തന്റെ ഇപ്പോഴത്തെ മൂഡ് എന്തെന്നും പറഞ്ഞുകൊണ്ട് പേളി വീഡിയോ പോസ്റ്റ് ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് വിജയാഘോഷം നടക്കുമ്പോൾ താരങ്ങളിൽ പലരും ഈ രംഗത്തെത്തിയിട്ടില്ല. സാധാരണ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ളവർ അഭിനന്ദന പോസ്റ്റുകൾ എങ്കിലും ഇടുക പതിവാണ്.
advertisement

എന്നാൽ തന്റെ രാഷ്ട്രീയം പറയാത്ത താരമാണ് പേളി മാണി. പേളിയുടെ പ്രൊഫൈൽ തുറന്നു നോക്കിയാൽ കാണുക രസകരമായ തമാശകളും നേരമ്പോക്കുകളും മാത്രം.

ഗർഭിണിയായിരിക്കുന്ന വേളയിൽ ഗർഭകാലം അടിച്ചുപൊളിച്ച് ആസ്വദിക്കുന്നതെങ്ങനെ എന്നറിയണമെങ്കിൽ പേളിയുടെ പ്രൊഫൈൽ ഒന്ന് തുറന്നു നോക്കേണ്ട കാര്യമേ ഉള്ളൂ.

പക്ഷെ പേളി മാണി വോട്ടെണ്ണൽ നടന്നപ്പോൾ തന്നെ തന്റെ ഇപ്പോഴത്തെ മൂഡ് എന്തെന്നും പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. (വീഡിയോ ചുവടെ)

അതെ, പുറത്തു ബഹളവും ആഘോഷങ്ങളും നടന്നാലും മടിയുള്ളവർക്ക് ഫോളോ ചെയ്യാനുള്ള ഗാനമാണിത്. സ്വന്തം കട്ടിലിൽ ചുരുണ്ടുകൂടി, അടുത്തിരിക്കുന്ന ഫോൺ ഒന്ന് എത്തിപ്പിടിക്കാൻ പോലും മടി തോന്നുന്ന ആൾക്കാർക്കുള്ള ഗാനമാണിത്.

advertisement

ബ്രൂണോ മാഴ്സിന്റെ ഈ ഗാനം വർഷങ്ങളായി ട്രെൻഡിംഗ് ആണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്തിടെ നിറവയറുമായി പേളി ചെയ്ത ബേബി-മമ്മ ഡാൻസ് ശ്രദ്ധേയമായിരുന്നു. ഒട്ടേറെപ്പേർ പേളിക്ക് അഭിനന്ദനവും അറിയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
പുറത്തെങ്ങും വിജയാഘോഷം; എന്നാൽ പേളിയുടെ ഇപ്പോഴത്തെ മൂഡ് ഇങ്ങനെയാണ്
Open in App
Home
Video
Impact Shorts
Web Stories