TRENDING:

നിറവയറുമായി ബേബി മമ്മ ഡാൻസ്; നൃത്തം ചെയ്ത് പേളി മാണി

Last Updated:

Pearle Maaney shake a leg with her pregnant belly | ഭർത്താവ് ശ്രീനിഷ് പകർത്തിയ നൃത്ത വീഡിയോയുമായി പേളി മാണി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗർഭകാലം ആനന്ദകരമാക്കുന്നതിൽ പേളി എപ്പോഴും ശ്രദ്ധാലുവാണ്. എന്നും തുള്ളിച്ചാടി കിലുക്കാംപെട്ടിയെ പോലെ പ്രേക്ഷകർ കണ്ട പേളി അമ്മയാവാൻ ഒരുങ്ങുന്നു എന്ന് വച്ച് തന്റെ കുസൃതിത്തരങ്ങൾ വേണ്ടെന്നു വച്ചിട്ടില്ല. ഓരോ ദിവസവും ഓരോരോ വെറൈറ്റിയുമായി സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എത്താറുള്ള പേളി മാണിയുടെ ഓരോ പോസ്റ്റും ആരാധകർ പ്രോത്സാഹിപ്പിക്കാറുണ്ട്. വിമർശകരുടെ എണ്ണവും തീരെ കുറവല്ല.
advertisement

ഇഷ്‌ടഭക്ഷണം, ഫോട്ടോ ഷൂട്ട്‌, കുടുംബ സംഗമം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് പേളിയുടേതായി. ഏറ്റവും ഒടുവിലത്തേത് ഒരു നൃത്തമാണ്. നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയിൽ ചെയ്ത നൃത്ത വീഡിയോ പേളി ഇന്ന് പുലർച്ചെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. (വീഡിയോ ചുവടെ)

'ബേബി മമ്മ ഡാൻസ്' എന്നാണ് പേളി ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ അഞ്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ അരലക്ഷം വ്യൂസ് കടന്നിട്ടുണ്ട്. വീഡിയോ പകർത്തിയിരിക്കുന്നത് പേളിയുടെ ഭർത്താവ് ശ്രീനിഷ് അരവിന്ദാണ്.

advertisement

ലോക്ക്ഡൗൺ ദിനങ്ങളിൽ ഒരിക്കലും പേളിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർജ്ജീവമായിരുന്നില്ല. പുറത്തുള്ള പ്രോഗ്രാമുകൾ ഇല്ലെങ്കിലും വീടിനുള്ളിൽ പേളിയും ശ്രീനിഷും അനുജത്തി റേച്ചലും ഒക്കെ ചേർന്ന് രസകരമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് അമ്മയാവാൻ ഒരുങ്ങുന്നു എന്ന വിശേഷം പേളി ആരാധകരുമായി പങ്കുവച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പേളിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ വരവറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പോസ്റ്റുകൾക്കും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിറവയറുമായി ബേബി മമ്മ ഡാൻസ്; നൃത്തം ചെയ്ത് പേളി മാണി
Open in App
Home
Video
Impact Shorts
Web Stories