TRENDING:

നിശ്ചയിച്ച തിയതിയിൽ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

Last Updated:

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്.  ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
ആദിപുരുഷ്
ആദിപുരുഷ്
advertisement

ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതോടെയാണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ ചിത്രം ഇറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്. അഡീഷണൽ സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാർ ശനിയാഴ്ചയാണ് ഹർജി പിൻവലിച്ചത്.

Also read- Empuraan | സാറെ എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ? ‘എന്‍റെ പണി തുടങ്ങി’യെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്

advertisement

സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരി​ഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുക ആയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമനെ മഹാമനസ്‌കനും ശാന്തനുമായാണ് കാണിച്ചതെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
നിശ്ചയിച്ച തിയതിയിൽ തന്നെ 'ആദിപുരുഷ്' എത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
Open in App
Home
Video
Impact Shorts
Web Stories