Empuraan | സാറെ എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ? 'എന്‍റെ പണി തുടങ്ങി'യെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്
- Published by:Arun krishna
- news18-malayalam
Last Updated:
സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിനെക്കാള്‍ വലിയ ക്യാന്‍വാസിലാകും എമ്പുരാന്‍ ഒരുങ്ങുക
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്‍റെ പ്രീക്വല്‍ എമ്പുരാനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നല്‍കി സംഗീത സംവിധായകന്‍ ദീപക് ദേവ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും സുപ്രധാന ഘട്ടത്തിലാണ് തയാറെടുക്കുന്നത്. എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഷൂട്ടിങ് കുറച്ച് മാസങ്ങള്‍ക്കകം ആരംഭിക്കുമെന്നും ചിത്രത്തിന്‍റെ പാട്ടുകള്‍ ഒരുക്കുന്ന പണികള്‍ തുടങ്ങിയെന്നും ദീപക് ദേവ് പ്രതികരിച്ചു. ഒരു മാസ് ഐറ്റം തന്നെ പ്രതീക്ഷിക്കാം എന്ന സൂചനയും അദ്ദേഹം നല്‍കി. ആശാ ശരത്തിന്‍റെ മകള്‍ ഉത്തരയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ദീപക് ദേവ് ഇക്കാര്യം പറഞ്ഞത്.
സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിനെക്കാള്‍ വലിയ ക്യാന്‍വാസിലാകും എമ്പുരാന്‍ ഒരുങ്ങുക. സ്റ്റീഫന്‍ നെടുമ്പള്ളിയായി ആദ്യ ഭാഗത്തില്‍ നിറഞ്ഞാടിയ മോഹന്‍ലാലിന്‍റെ ഖുറേഷി എബ്രഹാം എന്ന അധോലോക നേതാവിന്‍റെ മാസ് പെര്‍ഫോമന്‍സാകും രണ്ടാം ഭാഗത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ ഭാഗമായി പൃഥ്വിരാജ് ലോക്കെഷന്‍ ഹണ്ടിലാണെന്ന് നടന്‍ ബൈജു സന്തോഷ് അടുത്തിടെ പറഞ്ഞിരുന്നു. ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
advertisement
ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാം ഭാഗം ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 19, 2023 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Empuraan | സാറെ എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ? 'എന്‍റെ പണി തുടങ്ങി'യെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്