വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് സിനിമയുമായി അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മാസ്റ്ററിലെ ചില രംഗങ്ങള്‍ ചോര്‍ന്നത്. ചിത്രത്തില്‍ നായകന്‍ വിജയ് യുടെ ഇന്‍ട്രോ രംഗങ്ങളും ക്ലൈമാക്സും പത്തും പതിനഞ്ചും സെക്കന്‍ഡുകള്‍ ദൈർഘ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോര്‍ന്നത്. രംഗങ്ങള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മാണ കമ്പനി ആരോപിച്ചു. ജീവനക്കാരനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.
Also See- Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ
advertisement
അതിനിടെ മാസ്റ്ററിന്‍റെ രംഗങ്ങള്‍ പുറത്തായ സംഭവത്തില്‍ നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ വെബ്സൈറ്റുകള്‍ കോടതി നിരോധിച്ചു. ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നത്.
സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവര്‍ത്തകരും അഭ്യര്‍ഥിച്ചിരുന്നു. 1.5 വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകന് ലോകേഷ് കനകരാജ് പറഞ്ഞു. അഭ്യര്‍ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സിനിമ ചോർത്തിയവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു.