ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റർ പുറത്തിറങ്ങി.
ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി. തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു.
advertisement
Also read: Kummatikali | സുരേഷ് ഗോപിയുടെ ഇളയപുത്രന്റെ അരങ്ങേറ്റം; മാധവ് സുരേഷിന്റെ 'കുമ്മാട്ടിക്കളി' ട്രെയ്‌ലർ
രഘുനാഥ് പലേരി തിരക്കഥയും സംഭാഷണവുമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ, വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി., നാരായണി ഗോപൻ എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം- വർക്കി, എഡിറ്റിങ്- മനോജ് സി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ഏൽദോ സെൽവരാജ്, കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്- അമൽ കുമാർ, കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്- വിപിൻ വി. നായർ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, സ്റ്റിൽസ്- ഷാജി നാഥൻ, സ്റ്റണ്ട്- കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്- റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി., എ.കെ. രജിലേഷ്, ഡിസൈൻസ്- തോട്ട് സ്റ്റേഷൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Poster from the movie Oru Kattil Oru Muri has a wedding photograph of Indrajith and Poornima in it. The film stars Poornima and others