Kummatikali | സുരേഷ് ഗോപിയുടെ ഇളയപുത്രന്റെ അരങ്ങേറ്റം; മാധവ് സുരേഷിന്റെ 'കുമ്മാട്ടിക്കളി' ട്രെയ്‌ലർ

Last Updated:

ചിമ്പു, വിജയ് തുടങ്ങിയ താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'

കുമ്മാട്ടിക്കളി
കുമ്മാട്ടിക്കളി
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന 'കുമ്മാട്ടിക്കളി' എന്ന
ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി നിർമ്മിക്കുന്ന ചിത്രത്തിൽ ദേവിക സതീഷ്, യാമി എന്നിവർ നായികമാരാവുന്നു.
മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ.ലെന,അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ചിമ്പു, വിജയ് തുടങ്ങിയ താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'.
advertisement
"ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നത് എന്ന് സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവ പറഞ്ഞു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് 'കുമ്മാട്ടിക്കളി'യും ചിത്രീകരിക്കുന്നത്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ ചിത്രമാണ് 'കുമ്മാട്ടിക്കളി'. സൂപ്പർ ഗുഡ് ഫിലിംസിന്റെ ദിലീപ് നായകനായ 'തങ്കമണി' തിയ്യേറ്ററുകളിലെത്തി.
advertisement
കടപ്പുറവും അവിടത്തെ ജീവിതങ്ങളെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടേഷ് വി. നിർവ്വഹിക്കുന്നു.
പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ. സജു എസ്. എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ സംഗീതം പകരുന്നു.
സംഭാഷണം- ആർ.കെ. വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്; എഡിറ്റർ-ആന്റണി, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ- മഹേഷ് നമ്പി, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, സ്റ്റിൽസ്- ബാവിഷ്, പോസ്റ്റർ ഡിസൈൻ- ചിറമേൽ മീഡിയ വർക്ക്സ്.
advertisement
ആലപ്പുഴ, കൊല്ലം, നീണ്ടകര എന്നിവിടങ്ങളിലായിരുന്നു 'കുമ്മാട്ടിക്കളി'യുടെ ചിത്രീകരണം. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Trailer for Madhav Suresh movie Kummatikali unveiled. The movie marks his debut appearance in a lead role. Shooting of the film was held across Kollam, Neendakara and Alappuzha
മലയാളം വാർത്തകൾ/ വാർത്ത/Film/
Kummatikali | സുരേഷ് ഗോപിയുടെ ഇളയപുത്രന്റെ അരങ്ങേറ്റം; മാധവ് സുരേഷിന്റെ 'കുമ്മാട്ടിക്കളി' ട്രെയ്‌ലർ
Next Article
advertisement
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
  • ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് ക്രൂരത കാണിച്ചാൽ വിവാഹമോചനം സാധുവെന്ന് ഹൈക്കോടതി.

  • മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്ന് ഹൈക്കോടതി.

  • 2019ൽ കോട്ടയം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു.

View All
advertisement